സര്‍ക്കാര്‍ കൃഷിഫാമില്‍ കാട്ടുപന്നിയെ ഇരുമ്പുകുരുക്കിട്ട് കൊന്ന നിലയില്‍
പാലക്കാട്: മലമ്പുഴയിലെ സര്‍ക്കാര്‍ കൃഷി ഫാമിനകത്ത് കാട്ടുപന്നിയെ ഇരുമ്പുകുരുക്കിട്ട് കൊന്നു. പുന്നപ്ര ചെറാട് കുന്നിന്‍ ചെരിവിലെ ഫാമിനകത്താണ് കാട്ടുപന്നിയെ ചത്തനിലയില്‍ വെളളിയാഴ്ചയാണ് ജീവനക്കാര്‍ കണ്ടത്. 50കിലോയില്‍ അധികം തൂക്കം വരുന്ന പന്നിയെ വനം വകുപ്പ് ഉദേൃാഗസ്ഥരെത്തി കുഴിച്ചിട്ടു.
ഒരു മാസം മുമ്പും കുന്നിന് സമീപത്ത് ഒരു പന്നിയേയും, രണ്ടു പട്ടികളേയും ഷോക്കേറ്റ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു. നാലു മാസം മുന്‍പ് പുന്നപ്രയിലെ ഒരു കളളുഷാപ്പില്‍ നിന്നും ഇലക്ട്രിക്ക് ഷോക്കേറ്റ ചത്ത കാട്ടുപന്നിയുടെ മാംസം വനം വകുപ്പ് കണ്ടെടുക്കുകയും ചെയ്തിരുന്നു.
ഈ കേസില്‍ ഒരാളെ അറസ്റ്റുചെയ്തിരുന്നു. എന്നാല്‍ ഷാപ്പു ജീവനക്കാര്‍ക്കെതിരേ വനം വകുപ്പ് കേസെടുക്കാനും തയ്യാറായില്ല. ചില രാഷ്ട്രീയ ഇടപെടല്‍ മൂലം യഥാര്‍ത്ഥ പ്രതികളെ കേസില്‍ നിന്നും ഒഴിവാക്കുകയായിരുന്നെന്ന പരാതിയുമുണ്ടായിരുന്നു
മലമ്പുഴയിലും പരിസരങ്ങളിലും വൈദൃുതി ലൈനില്‍ നിന്നും ഷോക്കേല്‍പ്പിച്ചും, ഇരുമ്പുവയര്‍കൊണ്ടു കുരുക്കിട്ടും കാട്ടുപന്നികളെ പിടികൂടുകയും ഇറച്ചി ഹോട്ടലുകളിലും, കളളുഷാപ്പുകളിലും വില്‍പ്പന നടത്തുകയും ചെയ്യുന്ന സംഘങ്ങള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്.
എന്നാല്‍ വനം വകുപ്പ് ഇതൊന്നും കണ്ടമട്ടില്ല. കളളുഷാപ്പുകള്‍ കേന്ദ്രീകരിച്ചാണ് ഇറച്ചിവില്‍പ്പന കൂടുതലായി നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."