മോദിയുടെ അന്ത്യശാസനം പാര്‍ട്ടി എം.പിമാര്‍ ഫേസ് ബുക്കില്‍ മൂന്ന് ലക്ഷം ലൈക്കുകളുണ്ടാക്കണം
ന്യൂഡല്‍ഹി: പ്രധാനമന്ത്രി മോദിയുടെ ഭീഷണിയും മുന്നറിയിപ്പും പാര്‍ട്ടി എം.പിമാരെ പ്രതിസന്ധിയിലാക്കുന്നു. അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം ലഭ്യമാകണമെങ്കില്‍ മോദി-അമിത്ഷാ കൂട്ടുകെട്ടിന്റെ പരീക്ഷ പാസാകണമെന്ന അവസ്ഥയിലാണ് പാര്‍ട്ടി എം.പിമാര്‍.
ഓരോ എം.പിമാരും തങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ മൂന്ന് ലക്ഷം ലൈക്കുകള്‍ ഉണ്ടാക്കണമെന്നാണ് മോദി നിര്‍ദേശിച്ചിട്ടുള്ളത്. അതേസമയം ലൈക്കുകള്‍ക്കായി സ്വകാര്യ കമ്പനികളുടെ സഹായം തേടരുതെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മോദിയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായും സംഘടിപ്പിച്ച വിരുന്നിലാണ് പാര്‍ട്ടി എം.പിമാര്‍ക്ക് ഈ നിര്‍ദേശം നല്‍കിയത്. എല്ലാ എം.പിമാരും അവരവരുടെ ഫേസ് ബുക്കില്‍ സജീവമാകണമെന്നും മണ്ഡലത്തിലെ ജനങ്ങളുമായി വിഡിയോ കോളിലൂടെ വികസനം സംബന്ധിച്ച് ചര്‍ച്ച ചെയ്യണമെന്നും മോദി നിര്‍ദേശിച്ചിട്ടുണ്ട്. 2019ലെ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് അനുകൂലമായ സാഹചര്യം ഉണ്ടാക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഇത്തരമൊരു നിര്‍ദേശം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."