ദയാവധത്തിന് അനുമതി തേടി ഗവര്‍ണര്‍ക്ക് കര്‍ഷകരുടെ കത്ത്
മുംബൈ: ദയാവധത്തിന് അനുമതിതേടി മഹാരാഷ്ട്രയില്‍ കര്‍ഷകര്‍ ഗവര്‍ണര്‍ക്ക് കത്തയച്ചു. ബുല്‍ധാന സ്വദേശികളായ 91 കര്‍ഷകരാണ് ദയാവധം അനുവദിക്കണമെന്നാവശ്യപ്പെട്ട് കത്തയച്ചത്. ഹൈവേ വികസനത്തിനായി സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിക്കും വിളയ്ക്കും ന്യായമായ നഷ്ടപരിഹാരം നല്‍കിയില്ലെന്നും ജീവിക്കാന്‍ വേറെ നിവൃത്തിയില്ലാത്തതിനാല്‍ മരിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് കത്ത്.
നിഷ്‌ക്രിയ ദയാവധം ഇന്ത്യയില്‍ നിയമവിധേയമാക്കിക്കൊണ്ട് മാര്‍ച്ച് 9 ന് സുപ്രിംകോടതി ചരിത്രപരമായ വിധി പുറപ്പെടുവിച്ചതിന് പിന്നാലെയാണ് ദയാവധം ആവശ്യപ്പെട്ടുകൊണ്ടുള്ള കര്‍ഷകരുടെ കത്ത്. സര്‍ക്കാരിന്റെ അനാസ്ഥയില്‍ പ്രതിഷേധിച്ച് ദയാവധത്തിന് അനുമതി നല്‍കണമെന്ന് കര്‍ഷകര്‍ കത്തിലൂടെ ആവശ്യപ്പെട്ടു.
അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ മഹാരാഷ്ട്രയില്‍ ലോങ്മാര്‍ച്ച് നടന്നതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് അവകാശ നിഷേധത്തിന്റെ പേരില്‍ കര്‍ഷകര്‍ക്ക് വീണ്ടും സമരത്തിനിറങ്ങേണ്ടി വന്നത്.
സമരക്കാര്‍ ഉന്നയിച്ച ഒട്ടുമിക്ക ആവശ്യങ്ങളും അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയാറായതോടെയായിരുന്നു ലോങ് മാര്‍ച്ച് അവസാനിച്ചത്. ആദിവാസികളുടെ ഭൂമി പ്രശ്‌നം അടിയന്തരമായി പരിഗണിക്കാമെന്നും വനഭൂമിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ആറുമാസത്തിനകം സര്‍ക്കാര്‍ പരിഹരിക്കുമെന്നും മുഖ്യമന്ത്രി കര്‍ഷക നേതാക്കള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു.
ഇതിനുശേഷമാണ് കാര്‍ഷിക മേഖലയിലെ നഷ്ടത്തിന് അനുയോജ്യമായ ഫണ്ട് അനുവദിക്കാന്‍ തയാറാകണമെന്നും ഇല്ലെങ്കില്‍ ദയാവധത്തിന് അനുമതി നല്‍കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."