ദോക്ലാം ചൈനയുടേത്, ഇന്ത്യ പാഠം പഠിക്കണം: ചൈന
ബെയ്ജിങ്: വിവാദ പ്രദേശമായ ദോക്ലാം തങ്ങളുടേതാണെന്നും കഴിഞ്ഞ വര്‍ഷമുണ്ടായ തര്‍ക്കങ്ങളില്‍നിന്ന് ഇന്ത്യ പാഠം പഠിക്കണമെന്നും ചൈന. പ്രദേശവുമായി തങ്ങള്‍ക്കു ചരിത്രപരമായ ബന്ധമാണുള്ളതെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ഹുവാ ചുന്‍യിങ് പറഞ്ഞു.
മേഖലയിലെ സ്റ്റാറ്റസ്കോയില്‍ ചൈന മാറ്റം വരുത്താന്‍ ശ്രമിച്ചതാണു പുതിയ വിവാദങ്ങള്‍ക്കു കാരണമായതെന്ന ചൈനയിലെ ഇന്ത്യന്‍ അംബാസഡര്‍ ഗൗതം ബാംബവാലെയുടെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു ഹുവാ ചുന്‍യിങ്. ഹോങ്കോങ് കേന്ദ്രമായുള്ള 'സൗത്ത് ചൈന മോണിങ് പോസ്റ്റ് ' ദിനപത്രം നടത്തിയ അഭിമുഖത്തിലായിരുന്നു ബാംബവാലെ ചൈനയ്ക്കെതിരേ വിമര്ശനമെയ്തത്. 'തങ്ങളുടെ പരമാധികാരത്തില്നിന്നു കൊണ്ടാണ് ദോക്ലാമില്‍ ചൈനീസ് സൈന്യം ഇടപെട്ടത്. സ്റ്റാറ്റസ്കോയ്ക്കു മാറ്റം വരുത്തുകയല്ല. സ്വന്തം പ്രദേശത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയായിരുന്നു ചൈന ചെയ്തത് '-ഹുവാ ചുന്‍യിങ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."