പൊലിസ് സ്റ്റേഷനിലേക്ക് പ്രകടനം നടത്തി
അരീക്കോട്: വാര്‍ത്ത ശേഖരിക്കാനെത്തിയ സുപ്രഭാതം അരീക്കോട് ലേഖകന്‍ എന്‍.സി ഷെരീഫ് കിഴിശ്ശേരിയെ അരീക്കോട് പൊലിസ് അകാരണമായി മര്‍ദിക്കുകയും ലോക്കപ്പിലടക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ച് അരീക്കോട് പ്രസ് ഫോറം പ്രവര്‍ത്തകര്‍ പ്രകടനവും പൊലിസ് സ്റ്റേഷനു മുന്നില്‍ പൊതുയോഗവും നടത്തി. കേരളാ പ്രാദേശിക പത്രപ്രവര്‍ത്തക അസോസിയേഷന് സംസ്ഥാന സമിതിയംഗം എ.ആര് കാരങ്ങാടന്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി വി. മധു അധ്യക്ഷനായി. നിര്‍വാഹക സമിതിയംഗങ്ങളായ സൈഫുദ്ദീന് കണ്ണനാരി, എം. ഉമറലി ശിഹാബ്, എടവണ്ണ പ്രസ് ഫോറം സെക്രട്ടറി പി. രാമകൃഷ്ണന്, കെ.ടി ബക്കര്‍ സംസാരിച്ചു. പ്രകടനത്തിനു മുക്കം പ്രസ് ഫോറം ഭാരവാഹികളായ ജി.എന്‍ ആസാദ്, റഫീഖ് തോട്ടുമുക്കം, എടവണ്ണ പ്രസ് ഫോറം സെക്രട്ടറി ബാബു കുണ്ടോട്, ട്രഷറര്‍ മണി പത്തപ്പിരിയം, എ.സി.വി മുഹമ്മദ്, കെ.ടി അബ്ദുസമദ്, വി. റഹ്മത്തുല്ല, ഫൈന്‍ ജലൂദ്, കെ.വി ജയേഷ് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."