അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമി ഇടപാട് എ.എം.ടിയുമായുള്ള ചര്‍ച്ച മാറ്റി
കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാന ത്യാഗം ചെയ്യണമെന്ന നിലപാടില്‍ ഉറച്ചു നില്ക്കുന്ന എ.എം.ടിയുമായി സഭാ നേതൃത്വം ഇന്നലെ നടത്താന്‍ തീരുമാനിച്ചിരുന്ന ചര്‍ച്ച അവസാന നിമിഷം മാറ്റി.
എറണാകുളം അങ്കമാലി അതിരൂപതയുടെ ദൈനംദിന ഭരണചുമതലയുളള സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്താണ് എ.എം.ടിയെ ചര്‍ച്ചക്ക് വിളിച്ചിരുന്നത്. വൈകുന്നേരമാണ് ചര്‍ച്ച വച്ചിരുന്നതെങ്കിലും പിന്നീട് മാറ്റുകയായിരുന്നു.
കര്‍ദിനാളിനെതിരേ നിലകൊണ്ട വൈദികരുമായി കഴിഞ്ഞ ദിവസം സീറോ മലബാര്‍ സ്ഥിരം സിനഡ് മെത്രാന്മാര്, കെ.സി.ബി.സി നേതൃത്വം എന്നിവര്‍ ചര്‍ച്ച നടത്തുകയും കര്‍ദിനാളിനെതിരേയുള്ള സമരം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
തുടര്‍ന്ന് കഴിഞ്ഞ ദിവസം വൈദിക സമിതി യോഗം ചേര്‍ന്ന് തല്ക്കാലം കര്‍ദിനാളിനെതിരേയുള്ള പരസ്യപ്രതിഷേധം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയം പ്രശ്നം പരിഹരിക്കാനുള്ള ശ്രമം ആരംഭിച്ചതായും വൈദികര്‍ പറഞ്ഞിരുന്നു.
എന്നാല്‍ കര്‍ദിനാള്‍ സ്ഥാനത്യാഗം ചെയ്യാതെയുള്ള ഒരു ഒത്തുതീര്‍പ്പിനും തങ്ങള്‍ തയാറല്ലെന്ന നിലപാടിലായിരുന്നു എ.എം.ടി. ഇതേ തുടര്‍ന്നാണ് ഇവരുമായി ഇന്നലെ അതിരൂപതാ നേതൃത്വം ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചത്.
കര്‍ദിനാളിനെതിരേയുള്ള നിലപാടില്‍ മാറ്റമില്ലെന്നാണ് എ.എം.ടി നേതാക്കള്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."