HOME
DETAILS

ഡോ.ജൗഹറിനെതിരായ കേസ് മൗലികാവകാശ ലംഘനമെന്ന് പ്രതിപക്ഷം

  
backup
March 27 2018 | 01:03 AM

%e0%b4%a1%e0%b5%8b-%e0%b4%9c%e0%b5%97%e0%b4%b9%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%be%e0%b4%af-%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%ae%e0%b5%97%e0%b4%b2

 

തിരുവനന്തപുരം: കോഴിക്കോട് ഫാറൂഖ് ട്രെയിനിങ് കോളജിലെ അധ്യാപകന്‍ ഡോ.ജൗഹറിന് എതിരേ പൊലിസ് കേസെടുത്തത് മൗലികാവകാശ ലംഘനമാണെന്ന് നിയമസഭയില്‍ പ്രതിപക്ഷം. കെ.എം ഷാജിയാണ് വിഷയം സബ്മിഷനായി സഭയില്‍ ഉന്നയിച്ചത്.
വിഷയത്തില്‍ ഇടപെട്ടു സംസാരിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രാജ്യത്ത് അഭിപ്രായം പറയുന്നതിന് ആര്‍ക്കും സ്വാതന്ത്ര്യമുണ്ടെന്നും വിവാദ വിഷയത്തിന്റെ വസ്തുതയറിയാന്‍ പരിശോധന നടത്തണമെന്നും പറഞ്ഞു.
ഒരു മതത്തിന്റെ കാഴ്ചപ്പാട് അനുസരിച്ചുള്ള വസ്ത്രധാരണരീതി ആ മതസമൂഹത്തിനുള്ളിലെ ഒരു വേദിയില്‍ പോലും പറയാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് കെ.എം ഷാജി പറഞ്ഞു. ഇഷ്ടമുള്ള മതം സ്വീകരിക്കാനും അതിന്റെ ആശയം പ്രചരിപ്പിക്കാനും ഭരണഘടന സ്വാതന്ത്ര്യം നല്‍കുന്നുണ്ട്. തീര്‍ത്തും നിരുദ്രപവകരമായ ഒരു പരാമര്‍ശത്തിന്റെ പേരില്‍ ഇങ്ങനെ കേസെടുക്കാന്‍ തുടങ്ങിയാല്‍ പരാതികളുടെ പ്രളയമായിരിക്കുമെന്നും ഇത്തരം വിഷയങ്ങള്‍ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണമെന്നും കെ.എം ഷാജി പറഞ്ഞു.
സംഭവത്തെ കുറിച്ച് വകുപ്പുതല അന്വേഷണം നടത്താന്‍ കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയെന്ന് മന്ത്രി എ.കെ ബാലന്‍ അറിയിച്ചു. അന്വേഷണം നടക്കുന്നുണ്ടെങ്കിലും അധ്യാപകനെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും മന്ത്രി മറുപടി നല്‍കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

Kerala
  •  2 months ago
No Image

ശൈത്യകാലം പ്രമാണിച്ച് കൂടൂതല്‍ സര്‍വീസുകളൊരുക്കി, ബജറ്റ് എയര്‍ലൈനായ സ്‌കൂട്ട്

National
  •  2 months ago
No Image

അന്‍വറിന്റെ പിന്നില്‍ മതമൗലികവാദ സംഘടനകളെന്ന് പാലൊളി മുഹമ്മദ് കുട്ടി

Kerala
  •  2 months ago
No Image

വേള്‍ഡ് സ്‌കില്‍സ് കോമ്പറ്റീഷനില്‍ ഇന്ത്യന്‍ തിളക്കം; വെങ്കലവുമായി തൃശൂര്‍ സ്വദേശി

Kerala
  •  2 months ago
No Image

തെങ്ങ് മറിച്ചിടുന്നതിനിടെ വൈദ്യുത ലൈനില്‍ നിന്ന് ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു

Kerala
  •  2 months ago
No Image

സിദ്ദീഖ് ഉടന്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകുമെന്ന് അഭിഭാഷകന്‍

Kerala
  •  2 months ago
No Image

സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റിക്കൊന്ന കേസ്: ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം

Kerala
  •  2 months ago
No Image

മാന്യമായ പരിഗണന നല്‍കിയിട്ടില്ല; മമ്മൂട്ടി സി.പി.എം ബന്ധം ഉപേക്ഷിക്കുമെന്ന് ചെറിയാന്‍ ഫിലിപ്പ്

Kerala
  •  2 months ago
No Image

മലപ്പുറത്തിനെതിരെ വിദ്വേഷ പരാമര്‍ശവുമായി മുഖ്യമന്ത്രി;  രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി മലപ്പുറത്ത് കോടികളുടെ ഹവാല, സ്വര്‍ണക്കടത്ത്

Kerala
  •  2 months ago
No Image

പോക്‌സോ കേസില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍

Kerala
  •  2 months ago