60 കിലോ കഞ്ചാവുമായി യുവതിയടക്കം മൂന്നുപേര്‍ മലപ്പുറത്ത് പിടിയില്‍
തിരൂരങ്ങാടി: സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ വിതരണത്തിനു കൊണ്ടുവന്ന 60 കിലോ കഞ്ചാവുമായി ആന്ധ്ര സ്വദേശിനിയടക്കം 3 പേര് പൊലിസ് പിടിയിലായി.
ഇടുക്കി രാജാക്കാട് കാഞ്ഞിരംതടത്തില്‍ അഖില്‍ എന്ന കീരി (23), ആന്ധ്ര റംബചോട വാരം റെഡ്ഡിപേട്ട സ്വദേശികളായ ചെല്ലൂരി ശ്രീനിവാസ്(22), നാഗദേവി (22) എന്നിവരെയാണ് ജില്ലാ പൊലിസ് മേധാവിയുടെ പ്രത്യേക അന്വേഷണ സംഘം ഞായറാഴ്ച വെന്നിയൂരില്‍ വച്ച് പിടികൂടിയത്. രണ്ടാഴ്ച മുന്‍പ് ആന്ധ്രയില്‍ നിന്ന് ലോറിയില്‍ കേരളത്തിലേക്ക് കടത്തിയ അഞ്ചു കിലോ കഞ്ചാവുമായി മൂന്നംഗ സംഘത്തെ പൊലിസ് പിടികൂടിയിരുന്നു. ഇവരില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലിസ് നടത്തിയ നീക്കത്തിലൂടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കേരളത്തിലെ കഞ്ചാവിന്റെ മൊത്ത വിതരണക്കാരാണെന്ന വ്യാജ്യേന മഞ്ചേരി എസ്.ഐ.ജലീലിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം ആന്ധ്രയിലെ വിജയവാഡയില്‍ എത്തുകയും ഇടുക്കി രാജാക്കാട് സ്വദേശി അഖിലിനെ ബന്ധപ്പെട്ട് കച്ചവടമുറപ്പിച്ച് ഓര്‍ഡര്‍ നല്‍കുകയും ചെയ്തു. ഇതിനിടെ ഇവരുമായി ബന്ധപ്പെടുന്ന മലയാളികളെക്കുറിച്ചും കഞ്ചാവ് കടത്താനുപയോഗിക്കുന്ന വാഹനങ്ങളെക്കുറിച്ചും മനസിലാക്കിയ പൊലിസ് ഞായറാഴ്ച വൈകിട്ടോടെ ദേശീയപാതയില്‍ വെന്നിയൂരില്വച്ച് ഇവര്‍ സഞ്ചരിച്ചവാഹനമടക്കം 3 പേരെയും തന്ത്രപരമായി പിടികൂടുകയാണുണ്ടായത്. കാറില്‍ പ്രത്യേകമായി പാക്ക് ചെയ്തനിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. വാഹനം പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കേരളത്തില്‍ കഞ്ചാവിന്റെ മൊത്ത വിതരണക്കാരിലൊരാളാണ് അഖിലെന്ന് പൊലിസ് പറഞ്ഞു. ഇയാളുടെ പിതാവിനെയും പിടിയിലായ യുവതിയുടെ ഭര്‍ത്താവിനെയും ഒരു വര്‍ഷം മുന്‍പ് 250 കിലോ കഞ്ചാവുമായി ആന്ധ്ര പൊലിസ് പിടികൂടിയിരുന്നു. ഇവര്‍ അവിടെ ജയിലിലാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
മലപ്പുറം ജില്ലാ പൊലിസ് മേധാവി ദേബേഷ് കുമാര്‍ ബഹ്റയുടെ നേതൃത്വത്തില്‍ മലപ്പുറം ഡിവൈ.എസ്.പി. ജലീല്‍ തോട്ടത്തില്‍, തിരൂരങ്ങാടി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഇ.സുനില്‍ കുമാര്‍, സബ് ഇന്‍സ്പെക്ടര്‍മാരായ വിശ്വനാഥന് കാരയില്‍, കെ. ജലീല്‍, പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ കെ. അബ്ദുല്‍ അസീസ്, സത്യനാഥന് മനാട്ട്, ശശികുണ്ടറക്കാട്, പി. സഞ്ജീവ്, മുഹമ്മദ് സലിം, എ.എസ് ഐ വിജയന്, സുരേഷന്‍, എ .എസ്.ഐ. പി. മനോജ് കുമാര്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."