വന്യമൃഗ ശല്യം: കല്‍പ്പറ്റയില്‍ റോഡ് ഉപരോധിച്ചു
കല്‍പ്പറ്റ: ജില്ലയില്‍ രൂക്ഷമായ വന്യമൃഗശല്യത്തിന് പരിഹാരം കാണണമെന്നും വടക്കനാട്ടെ കര്‍ഷകര്‍ നടത്തുന്ന സമരം ഒത്തുതീര്‍പ്പാക്കണമെന്നും ആവശ്യപ്പെട്ട് കാര്‍ഷിക പുരോഗമന സമിതിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച കല്‍പ്പറ്റ കൈനാട്ടിയില്‍ റോഡ് ഉപരോധിച്ചു.
ദേശീയപാത ഉപരോധിച്ചതിനെതുടര്‍ന്ന് വാഹനങ്ങള്‍ ബൈപ്പാസ് വഴി തിരിച്ചുവിട്ടു. വടക്കനാട് സമരത്തിന് മന്ത്രിതല ചര്‍ച്ചയില്‍ തീരുമാനമാകുന്നില്ലെങ്കില്‍ കലക്ടറേറ്റിന് മുന്‍പില്‍ അനിശ്ചിതകാല നിരാഹാരം ആരംഭിക്കുമെന്നും ദുഃഖ വെള്ളിയാഴ്ച വടക്കനാട്ടെ കര്‍ഷകര്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് സു.ബത്തേരി ഡി.എഫ്.ഒ ഓഫിസിന് മുന്‍പില്‍ കുരിശില്‍ കിടന്ന് ഉപവസിക്കുമെന്നും സമരം ഉദ്ഘാടനം ചെയ്ത് പി.എം ജോയി പറഞ്ഞു. ഡോ.പി. ലക്ഷ്മണന്‍, വി.പി വര്‍ക്കി, ഗഫൂര്‍ വെണ്ണിയോട്, കേശവന്‍ ചെട്ടി, ടി.പി ശശി, എന്‍.ഒ ദേവസ്യ, ലെനിന്‍ സ്റ്റീഫന്‍, ജിജോ മുള്ളന്‍കൊല്ലി, എം.കെ ബാലന്‍, ഗ്രേഷ്യസ് നടവയല്‍, ഷാന്റി ചേനപ്പാടി, ടി. നൗഷാദ്, സന്തോഷ് ആചാരി, ജോണി ഇരട്ടമുണ്ട, ടി.കെ പ്രശാന്ത്, എല്‍.എസ് അജിത്ത്, വി.എം വിന്‍സന്റ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."