വണ്ടിക്കടവിലെ പഴശി സ്മാരകം സംരക്ഷിക്കും: മന്ത്രി കടകംപള്ളി
പുല്‍പ്പള്ളി: വണ്ടിക്കടവിലെ മാവിലാംതോട്ടില്‍ ടൂറിസം വകുപ്പ് നടപ്പിലാക്കുന്ന പദ്ധതികള്‍ വേഗത്തിലാക്കുന്നതിനും സംസ്ഥാന വിനോദസഞ്ചാര വകുപ്പ് നടപ്പിലാക്കുന്ന തലശേരി പൈതൃക പദ്ധതിയില്‍ മാവിലാംതോടിനെ ഉള്‍പ്പെടുത്തുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.
വണ്ടിക്കടവ് മാവിലാംതോട്ടിലെ പഴശി സ്മാരകം സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാവിലാംതോട് പഴശിസ്മാരകത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യപരിഗണന നല്‍കുമെന്നും മന്ത്രി പറഞ്ഞു. മാവിലാംതോടിനെ അവഗണിക്കുന്ന നിലപാടാണ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്ന നാട്ടുകാരുടെ പരാതി ഗൗരവപൂര്‍വം പരിഗണിക്കുമെന്നും ടൂറിസം വകുപ്പ് നടപ്പിലാക്കുന്ന പദ്ധതികളില്‍ മാവിലാംതോടിന് മുഖ്യപരിഗണന നല്‍കാന്‍ ശ്രമിക്കുമെന്നും മന്ത്രി നാട്ടുകാര്‍ക്ക് ഉറപ്പ് നല്‍കി.
മന്ത്രിയോടൊപ്പം പുല്‍പ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ്, ജില്ലാ ടൂറിസം കൗണ്‍സില്‍ അംഗം എം.എസ് സുരേഷ്ബാബു എന്നിവരുമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."