നീലഗിരിയിലെ ഭൂമി പ്രശ്‌നം; യൂത്ത് കോണ്‍ഗ്രസ് പ്രചാരണ യാത്ര
ഗൂഡല്ലൂര്‍: നീലഗിരിയിലെ പന്തല്ലൂര്‍, ഗൂഡല്ലൂര്‍ താലൂക്കുകളിലെ ജന്മംഭൂമി വിഷയത്തില്‍ ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കണമെന്ന ആവശ്യമുന്നയിച്ച് ഏപ്രില്‍ ഒന്‍പതിന് നടക്കുന്ന പ്രതിഷേധ റാലിയുടെയും പൊതുസമ്മേളനത്തിന്റെയും പ്രചാരണാര്‍ഥം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രണ്ട് താലൂക്കിലും ബൈക്ക് റാലി നടത്തി.
രാവിലെ ഒന്‍പതിന് ഗൂഡല്ലൂര്‍ ഗാന്ധിമൈതാനിയില്‍ നടന്ന പരിപാടിയില്‍ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം കെ.പി മുഹമ്മദ് ഹാജി ഗൂഡല്ലൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റും ജാഥാ ക്യാപ്റ്റനുമായ ആന്റണിക്ക് പതാക കൈമാറി പ്രചാരണ റാലി ഉദ്ഘാടനം ചെയ്തു. അസ്ബക് എടാലത്ത്, സി. റാഷിദ്, നൗഷാദ് എന്നിവര്‍ ജാഥക്ക് നേതൃത്വം നല്‍കി.
മണി, രതീഷ്, സാജന്‍, അരുള്‍ദാസ്, അനു ജോസഫ്, നൗഫല്‍, ജോസഫ്, സനൂജ്, മെഹ്ബൂബ്, പ്രശാന്ത്, ആബിദ്, അഷ്‌ക്കറലി, ഫൈറോസ് ബാബു, ഫാരിസ്, തമിഴ് തുടങ്ങിയവര്‍ ജാഥയിലെ സ്ഥിരാംഗങ്ങളായിരുന്നു. ജാഥ ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കുകളില്‍ പര്യടനം നടത്തി വൈകിട്ട് ബിദര്‍ക്കാട് സമാപിച്ചു.
ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കുകളില്‍ കൈവശംവച്ചു വരുന്ന സെക്ഷന്‍ 17, 53, ബി.എം ബുക്കിങ് എന്നീ ഭൂമികള്‍ക്ക് ഉടന്‍ പട്ടയം നല്‍കുക, സെക്ഷന്‍ 17 ഭൂമിയില്‍ വീട് വെച്ചവര്‍ക്ക് വൈദ്യുതി നല്‍കുക, തമിഴ്‌നാട് സ്വകാര്യ വനസംരക്ഷണ നിയമം ടി.എന്‍.പി.പി.എഫ് അനുസരിച്ച് പട്ടയ നിലങ്ങള്‍ വാങ്ങുവാനും വില്‍ക്കുവാനും ഏര്‍പ്പെടുത്തിട്ടുള്ള വിലക്ക് നീക്കുക, പട്ടയഭൂമിയില്‍ വീട് വെക്കാന്‍ ജില്ലാ കലക്ടറുടെ അനുവാദം വേണമെന്ന നിബന്ധന റദ്ദ് ചെയ്യുക, വനവകാശ നിയമം 2006 ഉടന്‍ പ്രാബല്യത്തില്‍ കൊണ്ടുവരിക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഒന്‍പതിന് പ്രതിഷേധ റാലിയും പൊതുസമ്മേളനവും കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."