ബാണാസുര വാളാരംകുന്ന് ക്വാറിക്കെതിരേ ആക്ഷന്‍ സമിതി പ്രക്ഷോഭത്തിലേക്ക്
പടിഞ്ഞാറത്തറ: വാളാരംകുന്ന് ക്വാറിയുടെ ലൈസന്‍സ് പുതുക്കി നല്‍കുന്നതിനെതിരേ മാനന്തവാടി സബ് കലക്ടര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നല്‍കി. ക്വാറിയുടെ 50 മീറ്റര്‍ ദൂരപരിധിക്കുള്ളില്‍ നാല് ആദിവാസി വീടുകളുണ്ടെന്നും ലൈസന്‍സ് പുതുക്കി നല്‍കിയാല്‍ ഈ കുടുംബങ്ങള്‍ക്കുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ഉത്തരവാദി സെക്രട്ടറിയായിരിക്കുമെന്നും ചൂണ്ടികാണിച്ചാണ് അര്‍ധ ഔദ്യോഗിക കത്ത് നല്‍കിയിരിക്കുന്നത്.
വിവാദമായ ബാണാസുര വാളാരംകുന്ന് ക്വാറി ചട്ടങ്ങള്‍ മറികടന്നാണ് കഴിഞ്ഞ കാലങ്ങളിലെല്ലാം പ്രവര്‍ത്തിച്ചതെന്ന് വെള്ളമുണ്ട വില്ലേജ് ഓഫിസറും മാനന്തവാടി സബ് കലക്ടറും ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കാര്‍ഷിക ആവശ്യത്തിനായി പട്ടയം നല്‍കിയ ഭൂമിയുടെ അതിരുകളും പട്ടയത്തിലെ അതിരുകളും വില്ലേജ് ഓഫിസര്‍ സാക്ഷ്യപ്പെടുത്തി നല്‍കിയ സ്‌കെച്ചിലെ അതിരുകളും തമ്മില്‍ പൊരുത്തപ്പെടുന്നില്ലെന്ന് കണ്ടെത്തിയിരുന്നു. താലൂക്ക് സര്‍വെയറും ജില്ലാ സര്‍വെയറും ജില്ലാ സര്‍വെ സൂപ്രണ്ടും സര്‍ക്കാര്‍ ഭൂമി സംരക്ഷിക്കുന്നതില്‍ പ്രാധാന്യം നല്‍കിയില്ലെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് കഴിഞ്ഞ ദിവസം വെള്ളമുണ്ട പഞ്ചായത്ത് സെക്രട്ടറിക്ക് സബ്കലക്ടര്‍ അര്‍ധ ഔദ്യോഗിക കത്ത് നല്‍കിയത്. മാര്‍ച്ച് 31ന് ലൈസന്‍സ് കാലാവധി കഴിയുന്ന അത്താണി ക്വാറിക്ക് ലൈസന്‍സ് പുതുക്കി നല്‍കുമ്പോള്‍ കെ.എം.എം.സി റൂള്‍ 15ലെ നിബന്ധനകള്‍ പാലിക്കണമെന്നാണ് നിര്‍ദ്ദേശം. ക്വാറി ഭൂമിയുടെ അതിരില്‍നിന്നു 50 മീറ്റര്‍ ചുറ്റളവില്‍ നാല് കാട്ടുനായ്ക കുടുംബങ്ങളുടെ വീടുകളുണ്ടെന്നും ചട്ടവിരുദ്ധമായി ലൈസന്‍സ് നല്‍കിയാല്‍ ഈ കുടുംബങ്ങള്‍ക്കും സര്‍ക്കാരിനുമുണ്ടാകുന്ന മുഴുവന്‍ നഷ്ടങ്ങള്‍ക്കും പഞ്ചായത്ത് സെക്രട്ടറി ഉത്തരവാദിയായിരിക്കുമെന്നും കത്തില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ശാലിനി രഘു, കുട്ടിമാളു, ശോഭാ നാരായണന്‍, ബിന്ദു ബാലന്‍ എന്നിവരാണ് ക്വാറിയുടെ 50 മീറ്റര്‍ പരിധിക്കുള്ളില്‍ താമസിക്കുന്നത്.
ഇതിനിടെ സര്‍ക്കാര്‍ ഭൂമി കൈയേറിയാണ് പാറ ഖനനം നടത്തുന്നതെന്ന് വ്യക്തമായിട്ടും ഖനനം നിര്‍ത്തിവയ്പ്പിക്കാന്‍ തയാറാവാത്തതില്‍ പ്രതിഷേധിച്ച് പ്രത്യക്ഷ സമരത്തിനിറങ്ങാന്‍ അത്താണി ക്വാറി വിരുദ്ധ ആദിവാസി ആക്ഷന്‍ കമ്മിറ്റി തീരുമാനിച്ചു.
ആദ്യ പടിയായി ചൊവ്വാഴ്ച കലക്ടറേറ്റിന് മുന്നില്‍ സമരം നടത്തുമെന്നും ആക്ഷന്‍ കമ്മിറ്റി അറിയിച്ചു. ക്വാറി പ്രവര്‍ത്തനം എന്നെന്നേക്കുമായി അവസാനിപ്പിക്കുകയും പ്രദേശത്തെ സര്‍ക്കാര്‍ ഭൂമി ആദിവാസികള്‍ക്ക് പതിച്ചു നല്‍കണമെന്നുമാണ് ഇവരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."