HOME
DETAILS
MAL
വിനോദിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കണം: കെ.എല്‍ പൗലോസ്
backup
March 27 2018 | 02:03 AM
പുല്‍പ്പള്ളി: വണ്ടിക്കടവ് പണിയ കോളനിയിലെ വിനോദിനെ കര്‍ണാടക വനംവകുപ്പ് വെടിവച്ച സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് കെ.പി.സി.സി അംഗം കെ.എല്‍ പൗലോസ്.
സംഭവവുമായി ബന്ധപ്പെട്ട് സി.പി.എമ്മിന്റെ നിലപാടുകളില്‍ ദുരൂഹതയുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. വിനോദിന് വെടിയേറ്റ സംഭവവുമായി ബന്ധപ്പെട്ട് ആദ്യം വിനോദിനൊപ്പം നിന്ന സി.പി.എം ദിവസങ്ങള്‍ക്കകം വനംവകുപ്പ് ഉദ്യോഗസ്ഥരെയും പൊലിസിനെയും ന്യായീകരിച്ച് നിലപാട് മാറ്റിയതില്‍ ദുരൂഹതയുണ്ടെന്നും സംഭവവുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്നും കേസ് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."