ചക്കയെ ഉപജീവനമാക്കി വനിതാകൂട്ടായ്മ
ശ്രീകൃഷ്ണപുരം: ചക്കയെ സംസ്ഥാന ഫലമായി ഗവണ്‍മെന്റ് പ്രഖ്യാപിച്ചതോടെ ഒരു കൂട്ടം വനിതകള്‍ വളരെ സന്തോഷവതികളാണ്. ചക്ക തൊലിച്ച് ലഭിക്കുന്ന തുച്ഛ വരുമാനത്തില്‍ ജീവിക്കുന്ന സഹോദരിമാര്‍ക്കാണ് ഈ ആഹ്ലാദം. കരിമ്പുഴ പഞ്ചായത്തിലെ കരിപ്പണ്ണ പ്രദേശത്താണ് ചക്ക തൊലിച്ച് ഉപജീവനം നടത്തുന്ന വനിത കൂട്ടായ്മ രൂപപ്പെട്ടിരിക്കുന്നത്. ചക്ക തൊലിച്ച് നല്‍കലാണ് ഇവരുടെ ജോലി.
ചക്കയില്‍ നിന്ന് നിരവധി ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന വിപണനക്കാര്‍ക്കാണ് ഇവര്‍ തൊലിച്ച് നല്‍കുന്നത്. ഇതിന് ചക്കകള്‍ വിപണനക്കാര്‍ ഇവരുടെ വീടുകളില്‍ എണ്ടെത്തിക്കുന്നു. ഒരു ചക്ക തൊലിച്ച് നല്‍കിയാല്‍ 30 രൂപ നല്‍കും. പുറമേ ചക്കക്കുരു ഇവര്‍ക്ക് ഉപയോഗിക്കാം. ചക്കക്കുര വിപണനക്കാരും ഉണ്ടണ്ട്. അവര്‍ക്ക് കിലോ 20 രൂപക്കാണ് ചക്കക്കുരു നല്‍കുന്നത്.
തങ്ങളുടെ വീട് ജോലികള്‍ കഴിഞ്ഞ് സ്ത്രീകള്‍ ഒന്നിച്ചിരുന്ന് തൊലിച്ച് നല്‍കുമ്പോള്‍ കുടുംബത്തിനും താങ്ങാകുന്നു. നിത്യ ദരിദ്രാവസ്ഥയിലള്ള വനിതകളാണ് ഇതിലെ അംഗങ്ങള്‍. നൂറോളം സ്ത്രീകളാണ് ഈ കൂട്ടായ്മയിലുള്ളത്. ഏകദേശം 200 മുതല്‍ 300 വരെ ചക്കകള്‍ ഇവര്‍ തൊലിച്ച് നല്‍കാറുണ്ടണ്ട്. ചക്കയുടെ പുറം തോടുകളും മറ്റും ക്ഷീര കര്‍ഷകര്‍ക്കും കര്‍ഷകര്‍ക്കും ഇവര്‍ നല്‍കുന്നു.
ഔദ്യോഗിക ഫലമായി ചക്കയെ പ്രഖ്യാപിച്ചതോടെ തങ്ങള്‍ ആശ്രയിക്കുന്ന ഈ കുടില്‍ വ്യവസായത്തില്‍ പുരോഗതി കൈവരിക്കുമെന്നാണ് ഇവര്‍ക്ക് പ്രതീക്ഷ. വപണിയില്‍ വന്‍ കുതിച്ച് ചാട്ടം ഉണ്ടണ്ടാകുമെന്ന് ഇവര്‍ കണക്ക് കൂട്ടുന്നു. അത് വഴി നിത്യ ജീവിതത്തില്‍ ദാരിദ്ര്യത്തെ ഒന്ന് കൂടി അകറ്റാം എന്ന് കരുതുന്നു. വിപണനക്കാര്‍ക്ക് വിപണിയില്‍ മെച്ചം വന്നാല്‍ തങ്ങള്‍ക്ക് ലഭിക്കുന്ന കൂലിയില്‍ വര്‍ധനവ് ഉണ്ടാകുമെന്ന കണക്ക് കൂട്ടലിലാണ് ഈ സഹോദരിമാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."