ജനമോചന യാത്രയുടെ ഒരുക്കങ്ങള്‍ വിലയിരുത്തി: വേണ്ടത് ആത്മാര്‍ഥമായ പ്രവര്‍ത്തനമെന്ന് എം.എം ഹസന്‍
കാസര്‍കോട്: ഏപ്രില്‍ എഴു മുതല്‍ കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍ നയിക്കുന്ന ജനമോചന യാത്രയുടെ ഒരുക്കങ്ങള്‍ ജില്ലയിലെ കോണ്‍ഗ്രസ് നേതൃസംഗമം വിലയിരുത്തി. മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന നേതൃസംഗമം എം.എം ഹസ്സന്‍ ഉദ്ഘാടനം ചെയ്തു.
കേരളവും രാജ്യവും പ്രത്യേക സാഹചര്യങ്ങളിലൂടെ കടന്ന് പോവുകയാണ്. ഈ അവസരത്തില്‍ നടക്കുന്ന ജനമോചനയാത്ര സര്‍ക്കാരുകള്‍ക്കെതിരേ ജനങ്ങള്‍ക്കുള്ള പ്രതികരണം ശക്തിപ്പെടുത്തുന്നതിന് ഉപകരിക്കണം.
എല്ലാവരും ഒറ്റക്കെട്ടായി ജനമോചനയാത്രയുടെ വിജയത്തിനായി രംഗത്തിറങ്ങണം. യാത്രയുടെ രാഷ്ട്രീയപ്രാധാന്യം ഓരോപ്രവര്‍ത്തകരിലും എത്തിക്കണമെന്നും എം.എം ഹസന്‍ പറഞ്ഞു. ആരെയെങ്കിലും ബോധ്യപ്പെടുത്താനുള്ള വാക്കും പ്രവൃത്തിയും വേണ്ടെന്നും ആത്മാര്‍ഥതയുള്ള പ്രവര്‍ത്തനമാണ് വേണ്ടതെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു. സംഗമത്തില്‍ ഡി.സി.സി പ്രസിഡന്റ് ഹക്കിം കുന്നില്‍ അധ്യക്ഷനായി. കെ.പി.സി.സി സെക്രട്ടറി കെ.പി കുഞ്ഞിക്കണ്ണന്‍, എം. നീലകണ്ഠന്‍, എന്‍. ഗംഗാധരന്‍ നായര്‍, സാജിദ് മൗവ്വല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."