കാട്ടാനഭീതി അകലാതെ ചെമ്മണാമ്പതി
മുതലമട: കാട്ടാനകളുടെ ആക്രമണം ഇല്ലാതാക്കുവാന്‍ വന അതിര്‍ത്തികളില്‍ ട്രഞ്ച് നിര്‍മിക്കണമെന്ന് നാട്ടുകാര്‍. ചെമ്മണാമ്പതി, അരശു മലക്കാട്, ചപ്പക്കാട്, വെള്ളാരന്‍കടവ്, മേച്ചിറ, കൊട്ടപ്പള്ളം, ചുക്രിയാല്‍, പാത്തിപ്പാറ, മാത്തൂര്‍, തേക്കിന്‍ചിറ, ചാത്തന്‍പാറ, അയ്യപ്പന്‍പാറ, കൊളുമ്പ്, എലവഞ്ചേരി അടിവാരം എന്നിവിടങ്ങളില്‍ എത്തുന്ന കാട്ടാനകള്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിലധികമായി കനത്ത പ്രഹരമാണ് കര്‍ഷകരില്‍ ഉണ്ടാക്കുന്നത്.
കാട്ടാനകള്‍ പോത്തുണ്ടിവഴിയും തമിഴ്‌നാട് ചെമ്മണാമ്പതിക്കടുത്ത അംഗള കുരുശിക്കാട് വഴിയുമാണ് കേരളത്തിനകത്ത് കയറുന്നത്. ഇത് തടയാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ വനം വകുപ്പും ചെയ്തു തരാത്തതാണ് ജനങ്ങള്‍ ഭീതിയിലായതെന്ന് വെള്ളാരന്‍ കടവ് വാസിയായ വേലു പറയുന്നു.
തമിഴ്‌നാട് അതിര്‍ത്തിയിലും പോത്തുണ്ടി അതിര്‍ത്തിയിലും ട്രഞ്ച് സ്ഥാപിച്ച് കാട്ടാനകളെ ചെറുക്കാന്‍ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ചെമ്മണാമ്പതി മുതല്‍ പോത്തുണ്ടിവരെയുള്ള 34 കിലോമീറ്റര്‍പ്രദേശത്തുള്ള കൃഷിയിടങ്ങളിലും ജനവാസ മേഖലകളിലും എത്തുന്ന കാട്ടാനകള്‍ തിരിച്ചു പോകുവാന്‍ മാസങ്ങളാണ് എടുക്കുന്നത്.
ഇതിനിടെ പടക്കം പൊട്ടിച്ച് ആനകളെ പ്രകോപിതരാക്കുന്നതിനാല്‍ മറ്റുള്ള പ്രദേശങ്ങളിലെത്തി ആനകള്‍ ആക്രമണകാരികളാകുന്നു. ആവശ്യത്തിനുള്ള വാച്ചര്‍മാരും ഗാര്‍ഡുകളേയും ഉപയോഗപ്പെടുത്തി കാട്ടാനകളെ വരുന്നപ്രദേശത്തുകൂടി തിരിച്ച് കടത്തിയിട്ടില്ലെങ്കില്‍ ആനകളുടെ പ്രകോപനം ശക്തമാകുമെന്ന് നാട്ടുകാര്‍ പറയുന്നു.
വനപാലകരെ കൊണ്ട് സാധിച്ചിച്ചെങ്കില്‍ കുങ്കിയാനകളെ ഉപയോഗിച്ച് കാട്ടാനകളെ പറമ്പിക്കുളം വനാന്തരത്തിലെത്തിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."