തോടുകള്‍ കയ്യേറി റോഡ് നിര്‍മിക്കുന്നതായി ആരോപണം
കുന്നംകുളം : തോടുകള്‍ ശുചീകരിച്ചു ജലസംഭരണ പദ്ധതിക്കു നഗരസഭ തുടക്കമിടുമ്പോള്‍ തോടുകള്‍ കയ്യേറി റോഡ് നിര്‍മ്മിക്കുന്നതായി കൗണ്‍സില്‍ യോഗത്തില്‍ ആരോപണം. ആരോപണവിധേയമായ സ്ഥലം നഗരസഭ ഭരണസമതിയും ഉദ്യോഗസ്ഥരും സന്ദര്‍ശിച്ചു. ആരോപണം സത്യമാണെന്നും കയ്യേറ്റത്തിനെതിരെ നടപടിയുണ്ടാകുമെന്നും സെക്രട്ടറി പറഞ്ഞു. പട്ടാമ്പിറോഡില്‍ പമ്പിനു സമീപത്തായി ശങ്കരാപുരം ക്ഷേത്രത്തിനു പുറകിലേക്കായി തോടു നികത്തി വഴി വെട്ടുന്നുവെന്നു പരാതി ലഭിച്ചതായി പൊതുമരാമത്ത് സ്ഥിരം സമതി ചെയര്‍മാന്‍ ഷാജി ആലിക്കാലണു യോഗത്തില്‍ ഉന്നയിച്ചത്.
വിഷയം ഗൗരവമാണെന്നും യോഗ നടപടികള്‍ക്കു ശേഷം സ്ഥലം സന്ദര്‍ശിക്കാമെന്നും ചെയര്‍പഴ്‌സണ്‍ യോഗത്തില്‍ ഉറപ്പു നല്‍കി. യോഗശേഷം ചെയര്‍പഴ്‌സണ്‍ സീതാരവീന്ദ്രന്‍, സെക്രട്ടി മനോജ്, വൈസ് ചെയര്‍മാന്‍ പി.എം സുരേഷ്, എഞ്ചിനീയറുള്‍പടേയുള്ള സംഘം സ്ഥലം സന്ദര്‍ശിച്ചു. ഇവിടെ നിവലുണ്ടായിരുന്ന തോടു ജെ.സി.ബി ഉപയോഗിച്ചു കുഴിച്ചെടുക്കുന്നതും മണ്ണു തൊട്ടടുത്തു ക്ഷേത്രത്തിന്റെ പുറകിലേക്കുള്ള റോഡിലും തോടിന്റെ കരയിലുമായി നിക്ഷേപിച്ച രീതിയിലുമാണു കണ്ടത്. റോഡു വൃത്തിയാക്കുകയാണെന്നും ക്ഷേത്രത്തിനു പുറകിലെ 15 ഓളം കുടംബങ്ങള്‍ക്കായുള്ള റോഡു നിര്‍മ്മാണമാണെന്നും സ്ഥലത്തുണ്ടായിരുന്ന പ്രദേശവാസികള്‍ പറഞ്ഞു. എന്നാല്‍ നഗരസഭയുടെ അനുമതിയില്ലാതെ നിര്‍മ്മാണപ്രവര്‍ത്തനം നിയമവിരുധമാണെന്നു സെക്രട്ടറി പറഞ്ഞു. തോടു താഴ്ത്തിയ ശേഷം തോടിനു മുകളില്‍ സ്ലാബ്ു വിരിച്ചു പുതിയ റോഡു നിര്‍മ്മിക്കാനായിരുന്നു പദ്ധതി. ഇതിനായി കൗണ്‍സിലറുടെ നേതൃത്വത്തില്‍ പ്രദേശവാസികളില്‍ നിന്നും പണം പിരിച്ചെടുത്താണു പ്രവര്‍ത്തി നടക്കുന്നത്. എന്നാല്‍ നഗരത്തിലെ കൃഷിയിടത്തിലേക്കു ഹൈവേയില്‍നിന്നും റോഡു നിര്‍മ്മിക്കുന്നതിനു പിന്നില്‍ ഭൂമാഫിയകളാണെന്നാണു മറ്റു ചിലരുടെ പരാതി. പ്രദേശവാസികള്‍ ചിലര്‍ തന്നെയാണു ഇതു സംബന്ധിച്ചു പരാതി നല്‍കിയതെന്നും നഗരസഭ അധികൃതര്‍ പറയുന്നു.
വിഷയത്തില്‍ മഹസര്‍ തയ്യാറാക്കി കയ്യേറ്റത്തിനെതിരെ പൊലിസില്‍ പരാതി നല്‍കിയതായി സെക്രട്ടറി പറഞ്ഞു. എന്നാല്‍ നിലവിലുണ്ടായിരുന്ന തോട് വൃത്തിയാക്കുക മാത്രമാണു ചെയ്തതെന്നും തോട് അടഞ്ഞു കിടക്കുന്നതിനാല്‍ നഗരത്തിലെ മാലിന്യം ഒഴുകിയെത്തി പരിസരത്തെ കിണറുകള്‍ മലീനമായതിനാല്‍ നഗരസഭക്കു പരാതി നല്‍കിയിരുന്നുവെന്നും പ്രദേശവാസികളും കൗണ്‍സിലര്‍ സോമനും പറയുന്നു. പത്തു വര്‍ഷം മുന്‍പു തോടു വൃത്തിയാക്കാന്‍ പദ്ധതി ഉണ്ടാക്കിയിരുന്നതാണ്. ഇതു പ്രാവര്‍ത്തികമായില്ലെന്നതിനാല്‍ പ്രദേശവാസികളുടെ സഹകരണത്തോടെ തോടു വൃത്തിയാക്കുക മാത്രമാണു ചെയ്തത്. ക്ഷേത്രത്തിനു പുറകില്‍ ജീവിക്കുന്ന 15 ഓളം കുടംബങ്ങള്‍ക്കു നഗരത്തിലെത്താന്‍ കിലോമീറ്ററുകളോളം നടക്കണം. അതൊഴിവാക്കാനായാണു തോട്ടില്‍ നിന്നും കോരിയെടുത്ത മണ്ണു നിലവിലുള്ള റോഡിലേക്കിട്ടത്. ബാക്കി സ്ഥലങ്ങളിലെല്ലാം തോടിനരികില്‍ തന്നെയാണു മണ്ണിട്ടിരിക്കുന്നത്. നഗരത്തില്‍ ഉന്നതരുടെ അനധികൃത കയ്യേറ്റങ്ങള്‍ക്കെതിരെ നിരവധി പരാതികള്‍ ഉന്നയിച്ചിട്ടും നടപടിയെടുക്കാന്‍ തയ്യാറാകാത്തവര്‍ സാധാരണക്കാരന്റെ ജീവിത്തിലുണ്ടാകുന്ന പ്രയാസങ്ങളെ അവര്‍ തന്നെ തരണം ചെയ്യാന്‍ ശ്രമിക്കുന്നതിനെ കയ്യേറ്റമായി വിശേഷിപ്പിച്ചു നടപടിക്കൊരുങ്ങുകയാണെന്നും വാര്‍ഡ് കൗണ്‍സിലറും ആര്‍.എം.പി നേതാവുമായ സോമന്‍ചെറുകുന്ന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."