HOME
DETAILS

പടുക്കപറമ്പ് ചീപ്പ് തകര്‍ന്നു:പാടശേഖരത്തില്‍ വെള്ളം കയറി ഏക്കര്‍ കണക്കിന് പച്ചക്കറി കൃഷി നശിക്കുന്നു

  
backup
March 27 2018 | 05:03 AM

%e0%b4%aa%e0%b4%9f%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%aa%e0%b4%b1%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%9a%e0%b5%80%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%a4%e0%b4%95%e0%b4%b0%e0%b5%8d



പുതുക്കാട്: പടുക്കപറമ്പ് ചീപ്പ് തകര്‍ന്ന് പാടശേഖരത്തില്‍ വെള്ളം കയറി ഏക്കര്‍ കണക്കിന് പച്ചക്കറി കൃഷി നശിക്കുന്നു. അളഗപ്പനഗര്‍ പഞ്ചായത്തിലെ പടുക്കപറമ്പ് ചീപ്പിന്റെ വശങ്ങള്‍ തകര്‍ന്നതാണു പീച്ചി ഡാമില്‍ നിന്നും തുറന്നുവിട്ട വെള്ളം പാടത്തേക്കു കയറാന്‍ കാരണമായത്. ഇതുമൂലം വേനലില്‍ പാടശേഖരത്തില്‍ ഇറക്കിയ ഭൂരിഭാഗം പച്ചക്കറി കൃഷിയും വെള്ളം കയറി നശിച്ചു. വട്ടണാത്ര , പച്ചളിപ്പുറം പാടശേഖരത്തിലെ നൂറിലേറെ കര്‍ഷകരാണു വിവിധ പച്ചക്കറികള്‍ കൃഷിയിറക്കിയിരിക്കുന്നത്. തോട്ടുരുത്തി തോടില്‍ സ്ഥിതി ചെയ്യുന്ന ചീപ്പിന്റെ സംരക്ഷണഭിത്തി തകര്‍ന്നു വെള്ളം പാടത്തേക്കാണു കയറുന്നത്. കൃഷിഭവനില്‍ നിന്നും ലഭിച്ച വിത്തു ഉപയോഗിച്ചു ഇറക്കിയ പയര്‍ കൃഷി പൂര്‍ണമായും വെള്ളത്തിനടിയിലായി.
സമീപത്തെ പറമ്പുകളിലെ നേന്ത്രവാഴ തോട്ടങ്ങളിലെ കാനകളില്‍ വെള്ളം കെട്ടി നില്‍ക്കുന്നതുമൂലം വാഴ കൃഷിയും നാശത്തിന്റെ വക്കിലാണ്. കപ്പ, വഴുതന, വെണ്ട, മത്തന്‍ തുടങ്ങിയ കൃഷിയും വെള്ളക്കെട്ടു ഭീക്ഷണിയിലാണ്. പത്തു വര്‍ഷം മുന്‍പു നിര്‍മ്മിച്ച ചീപ്പാണു ശോചനീയാവസ്ഥയിലായിരിക്കുന്നത്. ചീപ്പിനോടു ചേര്‍ന്നു തോടിന്റെ വശങ്ങള്‍ കരിങ്കല്‍ കെട്ടിയ ഭാഗം തകര്‍ന്നതോടെയാണു ചീപ്പിനു ബലക്ഷയം സംഭവിച്ചിരിക്കുന്നത്.
ചീപ്പിനോടു ചേര്‍ന്നുള്ള തോടിന്റെ നാലു വശവും നൂറു മീറ്റര്‍ നീളത്തില്‍ കരിങ്കല്‍ ഭിത്തികെട്ടി സംരക്ഷിക്കുകയും പാടശേഖരത്തിലേക്കു ചീപ്പില്‍ നിന്നും ചെറിയ കോണ്‍ക്രീറ്റ് തോട് നിര്‍മ്മിക്കുകയും ചെയ്താല്‍ മാത്രമാണു പ്രശ്‌നത്തിനു പരിഹാരം കാണാന്‍ കഴിയുകയുള്ളുവെന്നു കര്‍ഷകര്‍ ചൂണ്ടിക്കാട്ടി.
ചീപ്പില്‍ ഷട്ടറില്ലാത്തതു മൂലം വെള്ളം പുഴയിലേക്കു ഒഴുകി പോകുകയാണ്. ചീപ്പില്‍ വെള്ളം നിയന്ത്രിക്കാന്‍ സ്ഥാപിച്ചിരുന്ന മരപലകകള്‍ പലതും നശിച്ചുപോയതാണു ഡാമില്‍ നിന്നും തുറന്നു വിടുന്ന വെള്ളം തടഞ്ഞു നിര്‍ത്താന്‍ കഴിയാത്തത്. പാര്‍ശ്വഭിത്തി കെട്ടി സംരക്ഷിക്കുന്നതിനും ചീപ്പ് അറ്റകുറ്റപണി നടത്തണമെന്നും ആവശ്യപ്പെട്ടു കര്‍ഷകര്‍ പലതവണ പഞ്ചായത്തിന്റെയും കൃഷിവകുപ്പ് അധികൃതരുടെയും മുന്‍പില്‍ പരാതിയുമായി എത്തിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന ആക്ഷേപമുണ്ട്.
വേനലില്‍ ജലക്ഷാമം പരിഹരിക്കുന്നതിനായി ഡാമില്‍നിന്നും തുറന്നുവിടുന്ന വെള്ളം ഒഴുക്കികളയാതെ തടഞ്ഞുനിര്‍ത്തിയാല്‍ പൂക്കോട് പ്രദേശത്തെ കുടിവെള്ള പ്രശ്‌നത്തിനും ഒരു പരിധിവരെ പരിഹാരമാകും.
പ്രദേശത്തെ കാര്‍ഷികമേഖലക്കും കുടിവെള്ള പ്രശ്‌നത്തിനും ശാശ്വത പരിഹാരം കാണണമെങ്കില്‍ പടുക്കപറമ്പ് ചീപ്പിന്റെ അറ്റകുറ്റപണികള്‍ നടത്തണമെന്നാണു കര്‍ഷകരുടെ ആവശ്യം. ഇതിനിടെ കാര്‍ഷിക മേഖലയുടെ വികസനത്തിനായി ബജറ്റില്‍ മാറ്റിവെച്ച ഫണ്ട് വകമാറ്റി ചിലവഴിക്കാന്‍ പഞ്ചായത്ത് അധികൃതര്‍ ശ്രമിക്കുന്നതായി കര്‍ഷകര്‍ ആരോപിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 18 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

പി.വി അൻവറിന്റെ പൊതുയോഗത്തിൽ പങ്കെടുത്തു; എഐവൈഎഫ് നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

Kerala
  •  2 months ago
No Image

44-മത് ജിടെക്സ് ഗ്ലോബലിന് തുടക്കമായി; ദുബൈ ഭരണാധികാരി ജിടെക്സ് വേദിയിലൂടെ പര്യടനം നടത്തി

uae
  •  2 months ago
No Image

യു.എ.ഇയിൽ ഇന്ന് മുതൽ മഴ

uae
  •  2 months ago
No Image

ഒമാനിൽ ഉഷ്ണമേഖലാ ന്യൂനമർദം; സ്കൂളുകൾക്ക് നാളെ അവധി

oman
  •  2 months ago
No Image

കറൻ്റ് അഫയേഴ്സ്-15-10-2024

PSC/UPSC
  •  2 months ago
No Image

എഡിഎം നവീന്‍ ബാബുവിന്റെ മരണം; നാളെ സംസ്ഥാന വ്യാപകമായി റവന്യു ഉദ്യോഗസ്ഥര്‍ അവധിയെടുത്ത് പ്രതിഷേധിക്കും

Kerala
  •  2 months ago
No Image

യുഎഇയിൽ സുപ്രധാന വിസ നിയമഭേദഗതി; സ്പോൺസർഷിപ് മാറ്റുന്നതിൽ പുതിയ തീരുമാനം

uae
  •  2 months ago
No Image

വയനാട്ടില്‍ പ്രിയങ്ക; പാലക്കാട് രാഹുല്‍; ചേലക്കരയില്‍ രമ്യ; കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു 

Kerala
  •  2 months ago
No Image

പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും; വയനാട്ടില്‍ പിന്തുണ ആര്‍ക്കെന്ന് പിന്നീട് തീരുമാനിക്കും; പിവി അന്‍വര്‍

Kerala
  •  2 months ago