നഗരസഭാ ബജറ്റ് നിരാശാജനകം
കരുനാഗപ്പള്ളി: നഗരസഭ ബജറ്റില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍ നല്‍കുന്ന പദ്ധതികള്‍ ഒന്നുമില്ലെന്നും തനത് വരുമാനം വര്‍ധിപ്പിക്കാന്‍ ഉതകുന്ന ഫലപ്രദമായ നിര്‍ദ്ദേശങ്ങളില്ലെന്നും പ്രതിപക്ഷ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് എം.കെ.വിജയഭാനു ആരോപിച്ചു.
നഗരവാസികളുടെ ചിരകാലാഭിലാഷമായ കോടതി സമുച്ചയത്തെപ്പറ്റി ബഡ്ജറ്റില്‍ പരാമര്‍ശമില്ല. ചെറുകിട കച്ചവടക്കാരേയും കയര്‍, കൈത്തറി, കശുവണ്ടി മേഖലയില്‍ പണിയെടുക്കുന്ന അടിസ്ഥാനവര്‍ഗ്ഗത്തേയും ബഡ്ജറ്റില്‍ പാടേ അവഗണിച്ചിരിക്കുകയാണ്.
നഗരസഭയുടെ കഴിഞ്ഞ വാര്‍ഷികപദ്ധതി വിഭാവനം ചെയ്ത എല്ലാ പ്രവര്‍ത്തനവും ഏറ്റെടുക്കാന്‍ കഴിയാത്ത നഗരസഭാ ഭരണ നേതൃത്വം ഇത്തവണയും നിരാശാജനകമായ ബഡ്ജറ്റാണ് അവതരിപ്പിച്ചത്.
രണ്ടാം ഗ്രേഡ് നഗരസഭയായി ഉയര്‍ത്തപ്പെട്ടിട്ടും വിവിധമേഖലകളില്‍ നിന്നും പദ്ധതിവിഹിതത്തിനപ്പുറം ഫണ്ട് കണ്ടെത്താന്‍ കഴിയാതെ വികസന പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചിരിക്കുന്നതിന്റെ സൂചനയാണ് ബഡ്ജറ്റിലൂടെ കാണാന്‍ കഴിയുന്നതെന്ന് യു.ഡി.എഫ് കൗണ്‍സിലര്‍മാരായ എസ്. ശക്തികുമാര്‍, ഗോപിനാഥപണിക്കര്‍, ബി. മോഹന്‍ദാസ്, സുനിതാസലീംകുമാര്‍, ബി.ഉണ്ണികൃഷ്ണന്‍, ബേബിജസ്‌ന, പി. തമ്പാന്‍, ആശാഅനില്‍, പ്രീതിരമേശ്, ദീപ്തി, മെഹര്‍ഹമീദ്, ജി.സാബു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."