ഉദ്യോഗാര്‍ഥികളെ സര്‍ക്കാര്‍ വഞ്ചിച്ചു: ഡീന്‍ കുര്യക്കോസ്
തിരുവനന്തപുരം: ഒഴിവുകള്‍ റിപ്പോര്‍ട് ചെയ്യാതെയും തസ്തികള്‍ വെട്ടിക്കുറച്ചും സര്‍ക്കാര്‍ ഉദ്യോഗാര്‍ഥികളെ വഞ്ചിച്ചുവെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് ആരോപിച്ചു. നിയമന നിരോധത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം പാര്‍ലമെന്റ് കമ്മിറ്റി ആഭമുഖ്യത്തില്‍ സെക്രട്ടറിയേറ്റിലേക്ക് സംഘടിപ്പിച്ച മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കയായിരുന്നു അദ്ദേഹം.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള 12 സര്‍ക്കുലറാണ് ഉദ്യോഗസ്ഥ ഭരണ പരിഷ്ക്കാര വകുപ്പ് പുറപ്പെടുവിച്ചത്. നാളിതുവരേയും ഒഴിവുകള്‍ റിപ്പോര്‍ട് ചെയ്യാത്ത നിയമനാധികാരമുള്ള ഉദ്യോഗസ്ഥര്ക്കെതിരേ യാതൊരു നടപടിയും സര്‍ക്കാര്‍ എടുത്തിട്ടില്ല.
നിയമനം നടത്താനുള്ള സര്‍ക്കാരിന്റെ താല്പ്പര്യമില്ലായിമയാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. ആദ്യത്തെ ആറുമാസകാലത്ത് ന്യായമായും ലഭിക്കേണ്ടയിരുന്ന 1,600ലധികം ഒഴിവുകള്‍ മുന്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നല്‍കിയത് നിമിത്തം ഇപ്പോള്‍ ഉള്ളവര്‍ക്ക് ഉണ്ടായവര്ക്കുണ്ടായ നഷ്ടം പരിഹരിക്കുന്നതിന് റാങ്ക് ലിസ്റ്റിന്റെ കാലാവധി ആറുമാസത്തേക്ക് കൂടി ദീര്‍ഘിപ്പിക്കണമെന്നും ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു.
പി.എസ്.സി റാങ്ക് പട്ടികയില്‍ നിന്നും 799 പേരെ കെ.എസ്.ഇ.ബിയില്‍ നിയമിക്കണമെന്ന ഹൈക്കോടതി വിധിക്ക് പിന്നാലെ തസ്തികള്‍ മുഴുവന്‍ റദ്ദാക്കിയത് ഉദ്യോഗാര്‍ത്ഥികളോടുള്ള സര്‍ക്കാരിന്റെ ചിറ്റമ്മനയം മൂലമാണ്. തസ്തിക റദ്ദാക്കല്‍ കേരളത്തിലെ ഉദ്യോഗാര്ഥികള്ക്കെതിരേയുള്ള പരസ്യവെല്ലുവിളിയാണ് ഇതുമായി ബന്ധപ്പെട്ട ഇടതുപക്ഷ യുവജന സംഘടനകളുടെ മൗനം അതിശയിപ്പിക്കുന്ന വെന്നും ഡീന്‍ പറഞ്ഞു.
പാര്‍ലമെന്റ് പ്രസിഡന്റ് വിനോദ് യേശുദാസ് അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആര് മഹേഷ്, സംസ്ഥാന ഭാരവാഹികളായ അനീഷ് വരിക്കണ്ണാമല, ജി. ലീന, എസ്.എം ബാലു, എന്‍.എസ് നുസൂര്‍, ബിജോ മാണി, പ്രസാദ്, ജില്ലാ ഭാരവാഹികളായ ആര്.ഒ അരുണ്‍, ലാല്‍ റോഷിന്, വിനോദ് കോട്ടുകാല്‍, പീരുമുഹമ്മദ്, സജീര്‍, എസ്.പി അരുണ്‍, മഹേഷ് ചന്ദ്രന്, വിമല്‍ കുമാര്‍, മാര്ട്ടിന് പെരേര, ബിനു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."