ഓപ്പോയുടെ സെല്‍ഫി എക്സ്പര്‍ട്ട് ഫോണ്‍ എഫ്7 വിപണിയിലേക്ക്
പ്രമുഖഫോണ് നിര്‍മ്മാതാക്കളായ ഓപ്പോയുടെ പുതിയ സ്മാര്‍ട്ട് ഫോണ്‍ എഫ്7 വിപണിയില്‍. ആര്‍ട്ടിഫ്യല്‍ ഇന്റലിജന്‍സ് സംവിധാനത്തോടെ എത്തുന്ന ഫോണാണ് എഫ്7. സെല്‍ഫി ചിത്രങ്ങളെടുക്കാനാണ് പ്രധാനമായും ആര്‍ട്ടിഫ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കുന്നത്.
ഫോണിലെ മറ്റ് പല ഫീച്ചറുകളും ആര്‍ട്ടിഫ്യല്‍ ഇന്റലിജന്‍സ് അടങ്ങുന്നതാണ്. ഏറ്റവും മികച്ച ഫുള്‍സ്ക്രീനും പരിഷ്കരിച്ച വിവിധോദ്ദേശ്യ ,സോഫ്റ്റ്വെയറും എഫ്7നെ മികവുററതാക്കുന്നു. ഇന്ന് ഇന്ത്യയില്‍ പുറത്തിറക്കിയ ഓപ്പോ എഫ്7 64ജിബി 4ജിബി റാം ഏപ്രില്‍ 9 മുതല്‍ ഓണ്‍ലൈനായും ഓഫ് ലൈന്‍ സ്റ്റോറുകളിലും 21990 രൂപയ്ക്കും ലഭിക്കും. സോളാര്‍ റെഡ്, മൂണ്‍ ലൈറ്റ് സില്‍വര്‍, ഡയമണ്ട് ബ്ലാക്ക് എഡിഷന് എന്നീ മൂന്ന് നിറങ്ങളില്‍ എഫ്7 ലഭിക്കും. ഓപ്പോ എഫ്7 128ജിബി 6ജിബി റാം സോളാര്‍ റെഡ്, ഡയമണ്ട് ബ്ലാക്ക് എന്നീ നിറങ്ങളില്‍ 26990രൂപയ്ക്കും ലഭിക്കും.
25MP തറിയല് ടൈം സെന്‍സര്‍ എച്ച്ഡിആര്‍
എഫ്7ന്റെ ഏറ്റവും വലിയ പ്രത്യേകത 25 എംപി ഫ്രണ്ട് കാമറയാണ്. റിയല്‍ ടൈം ഹൈഡൈനാമിക് റേഞ്ച് സെന്‍സര്‍ സഹിതമാണ് ഈ കാമറ എത്തിയിരിക്കുന്നത്. എഫ്7 ഫോണില്‍ എടുക്കുന്ന ഓരോ ഫോണിന്റെ കൂടെയും കുറേ വിവരങ്ങളും ഉണ്ടാകും. പ്രകാശമുളള സ്ഥലത്തോ ഇരുണ്ട സ്ഥലത്തോ എവിടെയാണെങ്കിലും എഫ്7 നില് എടുത്ത ഫോട്ടോ ഒരു മികച്ച ഗുണനിലവാരമുള്ള ഡിജിറ്റല്‍ കാമറയില്‍ എടുത്ത ഫോട്ടോക്ക്സമാനമായിരിക്കും. അതുകൊണ്ട് തന്നെ ഏത് സ്ഥലത്തും ഏത് സമയത്തും ഉപയോക്താവിന് മികച്ച ഫോട്ടോകള്‍ എടുക്കാം. സെല്‍ഫി ഫാന്‍സിന് എഐ ബ്യൂട്ടി 2.0 വഴി തങ്ങളുടെ ഫോട്ടോ മനോഹരമാക്കാനും വയസ്സ്കുറച്ച്കാണിക്കാനും സാധിക്കും.
ബ്യൂട്ടി എക്സ്പര്ട്ടാകാന് എഐ ബ്യൂട്ടി 2.0 സാങ്കേതികവിദ്യ
സെല്‍ഫികള്‍ കൂടുതല്‍ റിയലാക്കാനും സ്വന്തം താല്പര്യങ്ങള്ക്ക് അനുസരിച്ച് മാറ്റാനും എഐ ബ്യൂട്ടി റെക്കഗനിഷ്യന് സാങ്കേതിക വിദ്യ ഓപ്പോ ആദ്യമായി കൊണ്ടുവന്നത് എഫ്5 ലായിരുന്നു. എഐ ബ്യൂട്ടി 2.0 സാങ്കേതിക വിദ്യയുടെ രണ്ടാം തലമുറ അവതരിപ്പിക്കുകയാണ് എഫ്7 ലൂടെ. സെല്‍ഫിയില്‍ മുഖം തിരിച്ചറിയാനും അത് വഴി ഏറ്റവും മികച്ച ബ്യൂട്ടിഫിക്കേഷന് നടത്താനും ഇതിലൂടെ സാധിക്കും.
മുഖത്തെ 296 പോയിന്റുകള്‍ സ്കാന്‍ ചെയ്യാന്‍ എഐ ബ്യൂട്ടി 2.0 സാങ്കേതികവിദ്യക്ക് സാധിക്കും. ആദ്യ പതിപ്പിനേക്കാള്‍ 23 ശതമാനം മെച്ചപ്പെടുത്തിയാണ് എഐ ബ്യൂട്ടി 2.0 സാങ്കേതിക വിദ്യ ഒരുക്കിയിരിക്കുന്നത്. കൂടുതല്‍ കൃത്യമായും സൂക്ഷ്മമായും മുഖത്തെ തിരിച്ചറിയാന്‍ ഇതിലൂടെ സാധിക്കും. ഒരുവ്യക്തിയുടെ വയസ്സ്, ലിംഗം, തൊലിയുടെ നിറം, ഏത് തരത്തിലുള്ള തൊലിയാണ് എന്നിവ കൂടി അറിയാന്‍ പുതിയ സാങ്കേതിക വിദ്യയിലൂടെ സാധിക്കും.
19:9 അനുപാതത്തില്‍ സൂപ്പര്‍ ഫുള്‍സ്ക്രീന്‍ 2.0. 2280 ഃ 1080 റെസലൂഷനാണ് എഫ്7ന്. 6.2 ഇഞ്ച് ഫുള്‍ എച്ച്ഡി + സൂപ്പര്‍ ഫുള്‍ സ്ക്രീന്‍ ഡിസിപ്ലെയാണ് ഫോണിലുള്ളത്. സ്ക്രീന്‍ ടു ബോഡി റേഷ്യാവലിയ സ്ക്രീന്‍ പ്രദാനം ചെയ്യുന്നു. 19:9 റേഷ്യായില് എത്തുന്ന ആദ്യത്തെ സ്മാര്‍ട്ട്ഫോണാണ് എഫ്7. വിശാലമായ സ്ക്രീന്‍, ഗെയിമുകളും മറ്റും കൂടുതല്‍ ആസ്വാദ്യകരമാക്കുന്നു.
ഗെയിമുകള്‍ കളിക്കുന്നതിനിടയിലും സിനിമ കാണുന്നതിനിടയിലും മററും ഇന്‍കമിംഗ് കാളുകള്‍ വന്നാലും അറ്റന്റ് ചെയ്യാന്‍ സാധിക്കുന്ന ആപ്പ് ഇന്‍ ആപ്പ് ഫോണിലുണ്ട്. ഇത് ആദ്യമായി ഫുള്‍സ്ക്രീന്‍ മള്‍ട്ടി ടാസ്കിംഗും എഫ്7 അവതരിപ്പിക്കുന്നു.
എഫ്7 ഫോണിന്റെ ഓരോ ചെറിയഭാഗങ്ങളും അതീവ സൂക്ഷമതയോടെയാണ് എഞ്ചിനീയര്‍മാര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. സോളാര്‍ റെഡ്, മൂണ്‍ ലൈറ്റ് സില്‍വര്‍, പ്രത്യേകമായി ഡയമണ്ട് ബ്ലാക്ക്എഡിഷന് എന്നീ മൂന്ന് നിറങ്ങളില്‍ എഫ്7 ലഭിക്കും.
സ്പെഷ്യല്‍ എഡിഷന് 128 ജിബി, 6 ജിബി റാം സഹിതം എത്തുന്നുണ്ട്. സണ്‍ റൈസ് റെഡ് നിറത്തിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.
എഫ്7 ഡയമണ്ട് ബ്ലാക്കിന് 128 ജിബിമെമറിയും 6 ജിബി റാമും ആണുള്ളത്. ഏറ്റവും പുതിയ കളര്‍ ഒഎസും ശക്തിയേറിയ ഹാര്‍ഡ്വെയറും
64 ബിറ്റ് 4 ജിബി ഓക്ടോകോര് പ്രോസസറില്‍ ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. ആന്‍ഡ്രോയ്ഡ് 8.1 അടിസ്ഥാനമായി AI സഹിതമുള്ള കളര്‍ ഒഎസ് 5.0 ആണ് മറ്റൊരു പ്രത്യേകത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."