തൊഴില്‍ മന്ത്രാലയം പരിശോധന നടത്തി
ജിദ്ദ: റിയാദിലെ ഫര്‍ണിഷ്ഡ് അപാര്‍ട്ട്മെന്റുകളില്‍ തൊഴില്‍ മന്ത്രാലയം പരിശോധന നടത്തി. സ്വദേശി വല്‍ക്കരിച്ച റിസപ്ഷന് ജോലികളില്‍ വിദേശികള്‍ ജോലി ചെയ്യുന്നത് കണ്ടെത്താന്‍ പുലര്‍ച്ചെയാണ് പരിശോധന നടത്തിയത്.
ഒരേ സമയം 125 കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്.
ഹോട്ടലുകളിലും ഫര്‍ണിഷ്ഡ് അപാര്‍ട്മെന്റുകളിലും രാത്രികാലങ്ങളില്‍ വിദേശികള്‍ ജോലി ചെയ്യുന്നതായി തൊഴില്‍ മന്ത്രാലയത്തിന് പരാതി ലഭിച്ചിരുന്നു.
ഇതോടെയാണ് റിയാദ് നഗരത്തിലെ 127 കേന്ദ്രങ്ങളില്‍ പുലര്‍ച്ചെ രണ്ടു മണിയോടെ ഒരേ സമയം തൊഴില്‍ മന്ത്രാലയം ഉദ്യോഗസ്ഥരും ടൂറിസം വകുപ്പും പരിശോധന നടത്തിയത്.
നിയമം ലംഘിച്ച് വിദേശികള്‍ റിസപ്ഷനില്‍ ജോലി ചെയ്യുന്നതായി കണ്ടെത്തി. സ്വദേശിവല്‍ക്കരണവും തൊഴില്‍ നിയമവും ലംഘിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് റിയാദ് തൊഴില്‍, സാമൂഹിക വികസനകാര്യ മന്ത്രാലയം വക്താവ് യൂസഫ് അല്‍ സയാലി പറഞ്ഞു. നിയമ ലംഘകര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും.
ഹോട്ടലുകളില്‍ നടത്തിയതുപോലുളള മിന്നല്‍ പരിശോധന തുടരും. നിയമ ലംഘനങ്ങള്‍ നിരീക്ഷിക്കുകയും ആവശ്യമായ സന്ദര്‍ഭങ്ങളില്‍ റെയ്ഡ് ഉള്‍പ്പെടെയുളള നടപടി തുടരുമെന്നും അദ്ദേഹം പറഞ്ഞു.നിയമ ലംഘനങ്ങള്‍ തടയാന്‍ പൊതുജനം സഹകരിക്കണം. 19911 ടോള്‍ ഫ്രീ നമ്പരില്‍ അറിയിക്കണമെന്നും തൊഴില്‍ മന്ത്രാലയം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."