സുപ്രഭാതം ലേഖകന് മര്‍ദ്ദനം: അന്വേഷണച്ചുമതല മലപ്പുറം ഡിവൈ.എസ്.പിക്ക്
മലപ്പുറം: സുപ്രഭാതം അരീക്കോട് ലേഖകന്‍ എന്‍.സി. മുഹമ്മദ് ഷരീഫിനെ അകാരണമായി ലോക്കപ്പിലിട്ട് മര്‍ദ്ദിച്ച സംഭവത്തില്‍ അന്വേഷണച്ചുമതല മലപ്പുറം ഡിവൈ.എസ്.പിക്ക്. മലപ്പുറം എസ്.പി ദേബേഷ് കുമാര്‍ ബെഹ്‌റക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്. ഏഴു ദിവസത്തിനകം റിപ്പോര്‍ട്ട് എസ്.പിക്ക് സമര്‍പ്പിക്കാനും നിര്‍ദേശം നല്‍കി.
കഴിഞ്ഞ ഞായറാഴ്ച മൂന്ന് മണിയോടെയാണ് കേസിനാസ്പദമായസംഭവം നടന്നത്. ഗെയില്‍ സമരവുമായി ബന്ധപ്പെട്ട വാര്‍ത്തയെടുക്കാന്‍ അരീക്കോട് സ്‌റ്റേഷനില്‍ എത്തിയതായിരുന്നു ഷെരീഫ്. ഗെയിലുമായി ബന്ധപ്പെട്ട് കാവനൂര്‍ പഞ്ചായത്തിലെ ചെങ്ങരയില്‍ ഇരകള്‍ സ്ഥാപിച്ച ഫഌക്‌സ് ബോര്‍ഡ് പൊലിസ് നീക്കം ചെയ്തിരുന്നു. ഈ ബോര്‍ഡുകള്‍ ഫോട്ടോയെടുത്തതാണ് കാരണം. ഫോട്ടോയെടുക്കുന്നത് കണ്ട പൊലിസുകാരനായ ബാബുരാജാണ് ഷരീഫിനെ പിടിച്ചുവലിച്ചുകൊണ്ടുപോയി ലോക്കപ്പിലിട്ട് മര്‍ദ്ദിച്ചത്. ഈ സമയം എസ്.ഐ സിനോദ് സ്‌റ്റേഷനിലുണ്ടായിരുന്നെങ്കിലും തടയാന്‍ ശ്രമം നടത്തിയില്ല. മയക്കുമരുന്നു കേസിലെ പ്രതിയായ കൊല്‍ക്കത്ത സ്വദേശി ലോക്കപ്പില്‍ നിന്നും രക്ഷപ്പെട്ട സംഭവത്തില്‍ പൊലിസിന്റെ അനാസ്ഥയ്‌ക്കെതിരെ നേരത്തേ സുപ്രഭാതം വാര്‍ത്ത നല്‍കിയിരുന്നു. ഇതാണ് ലേഖകനെതിരേ അക്രമം നടത്താന്‍ പൊലിസിനെ പ്രകോപിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."