HOME
DETAILS
MAL
തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതികള്‍ക്ക് അംഗീകാരമായി
backup
March 28 2018 | 01:03 AM
x
കോഴിക്കോട്: ജില്ലാ പഞ്ചായത്തിന്റെ 2018-19 വാര്‍ഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അറിയിച്ചു. 448 പ്രൊജക്ടുകളിലായി 129.983 കോടിയുടെ പദ്ധതിക്കാണ് അംഗീകാരം ലഭിച്ചത്.
ഇതോടെ ജില്ലയിലെ 42 പഞ്ചായത്തുകളുടേയും ഒന്‍പത് ബ്ലോക്ക് പഞ്ചായത്തുകളുടേയും ഒരു നഗരസഭയുടേതും ഉള്‍പ്പെടെ 53 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിയ്ക്ക് അംഗീകാരമായി. വാര്‍ഷിക പദ്ധതി സമര്‍പ്പിക്കാന്‍ അവശേഷിക്കുന്ന എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അടിയന്തരമായി പദ്ധതി സമര്‍പ്പിക്കണമെന്ന് ജില്ലാ പ്ലാനിങ് ഓഫിസര്‍ എം.എ ഷീല അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."