ബാണാസുരയില്‍ പുഷ്പനഗരിയൊരുങ്ങുന്നു
പടിഞ്ഞാറത്തറ: ഇന്ത്യയിലെ ഏറ്റവും വലിയ മണ്ണുകൊണ്ടുള്ള അണക്കെട്ടും ഏഷ്യയിലെ രണ്ടാമത്തെ വലിയ അണക്കെട്ടുമായ ബാണാസുര ഡാമില്‍ രണ്ട് മാസം നീണ്ടു നില്‍ക്കുന്ന ബാണാസുര പുഷ്‌പോത്സവത്തിന് പടിഞ്ഞാറത്തറ ഒരുങ്ങുന്നു.
കെ.എസ്.ഇ.ബിക്ക് കീഴിലുള്ള ഹൈഡല്‍ ടൂറിസം കേന്ദ്രമാണ് സ്വകാര്യ നഴ്‌സറിയുമായി സഹകരിച്ച് പുഷ്‌പോത്സവം സംഘടിപ്പിക്കുന്നത്. ജില്ലയില്‍ പടിഞ്ഞാറത്തറ ബാണാസുര ഡാം റിസര്‍വേയറിനോടനുബന്ധിച്ചുള്ള ടൂറിസം കേന്ദ്രത്തിലേക്ക് കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനാണ് ഏപ്രില്‍ ഒന്ന് മുതല്‍ മെയ് 31 വരെ ബാണാസുര പുഷ്‌പോത്സവം സംഘടിപ്പിക്കുന്നത്.
ഹൈഡല്‍ ടൂറിസവും ചീരക്കുഴി നഴ്‌സറിയുമായി സഹകരിച്ച് ബാണാസുര പുഷ്‌പോത്സവം എന്നപേരില്‍ പുഷ്പഫലസസ്യ പ്രദര്‍ശനം സംഘടിപ്പിക്കും. റിസര്‍വേയറിനോട് ചേര്‍ന്ന് കാട് പിടിച്ചുകിടന്നിരുന്ന രണ്ടര ഏക്കര്‍ ഭൂമിയാണ് ഹൈഡല്‍ കേന്ദ്രം ഇതിനായി കാട്‌തെളിച്ച് താല്‍ക്കാലികമായി വിട്ടു നല്‍കിയത്. ഇവിടങ്ങളില്‍ മുഴുവന്‍ സ്വാഭാവിക പൂച്ചെടികള്‍ നട്ടു പിടിപ്പിച്ച് വളര്‍ത്തിയാണ് പുഷ്‌പോത്സവമൊരുക്കുന്നത്. വ്യത്യസ്തയിനം പൂക്കളും ഇരുനൂറില്‍പ്പരം ജറബറ, നാനൂറില്‍പ്പരം റോസ്, എഴുപതില്‍പ്പരം ഡാലിയ, നാല്‍പ്പതില്‍പ്പരം ജമന്തി, ആന്തൂറിയം, പൊയെന്‍സിറ്റിയ, ഡയാന്തസ്, ഹൈഡ്രജിയ, പെറ്റോണിയ, വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍, ഓര്‍ക്കിഡുകള്‍ തുടങ്ങി വിപുലമായ ശേഖരമാണ് ഇവിടെ സന്ദര്‍ശകര്‍ക്കായി ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ ഒരുമാസത്തിലധികമായി ഇതിന്റെ പ്രവൃത്തികള്‍ നടന്നുവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."