HOME
DETAILS

ഫ്രാന്‍സിലും ജര്‍മനിയിലും വെള്ളപ്പൊക്കം: 17 മരണം

  
backup
June 03 2016 | 06:06 AM

floods-in-germany-france

പാരിസ്: വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഫ്രാന്‍സിലും ജര്‍മനിയിലുമായി 17 പേര്‍ കൊല്ലപ്പെട്ടു. കനത്ത മഴയ്ക്ക് മുന്‍പുണ്ടായ കൊടുങ്കാറ്റില്‍ ഫ്രാന്‍സില്‍ 9 പേരും ജര്‍മനിയില്‍ എട്ട് പേരുമാണ് കൊല്ലപ്പെട്ടത്. വെള്ളപ്പൊക്കം നിയന്ത്രണാതീതമായി തുടരുന്ന സാഹചര്യത്തില്‍ ഫ്രാന്‍സിലെ പല മേഖലകളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

ശക്തമായ മഴയില്‍ നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. നിരവധി പേരെ കാണാതായിട്ടുണ്ട്. വെള്ളപ്പൊക്കം നേരിടാന്‍ പ്രാദേശിക ഭരണാധികാരികള്‍ക്ക് ധന സഹായം അനുവദിക്കുമെന്ന് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലോന്‍ദ് പറഞ്ഞു.


ഫ്രാന്‍സിലെ സീന്‍ അടക്കമുള്ള നദികള്‍ കരകവിഞ്ഞൊഴുകുകയാണ്. ജര്‍മനിയിലും നദി കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് ബവേറിയ പട്ടണം വെള്ളത്തിനടിയിലായി. ആയിരക്കണക്കിന് ആളുകളാണ് ഇവിടെനിന്നും പാലായനം ചെയ്യുന്നത്.  ഇരു രാജ്യങ്ങളിലും രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുകയാണ്. വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയവരെ സൈന്യം വാഹനങ്ങളിലെത്തി രക്ഷപ്പെടുത്തുന്നുണ്ട്. 

വെള്ളപ്പൊക്കത്തെ തുടര്‍ന്ന് പാരിസ് മെട്രോയുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുകയാണ്. സ്‌കൂളുകള്‍ അടച്ചു. 100 വര്‍ഷത്തിനിടയില്‍ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ വെള്ളപ്പൊക്കമാണിതെന്നാണ് വിലയിരുത്തല്‍. ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗാളും ത്രിപുരയും ഓര്‍മിപ്പിച്ച് പോരാളി ഷാജി; അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  3 months ago
No Image

സ്റ്റുഡന്റ് പൊലിസ് കേഡറ്റായ വിദ്യാഥിനിയെ പീഡിപ്പിച്ച എസ്.ഐ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വെടിനിര്‍ത്തലിനില്ല, യുഎസിനെ തള്ളി ഇസ്രാഈല്‍; ചോരക്കൊതി തീരാതെ നെതന്യാഹു

International
  •  3 months ago
No Image

'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടിയെന്ന് ഒരു സഖാവ് പറഞ്ഞു': പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  3 months ago
No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  3 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  3 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago
No Image

'പിണറായി എന്ന സൂര്യന്‍ കെട്ടുപോയി, ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യത്തിലേക്ക് താഴ്ന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago