HOME
DETAILS
MAL
സുപ്രഭാതം ലേഖകന്‍ മര്‍ദനം പി.കെ ബഷീര്‍ മുഖ്യമന്ത്രിക്ക് പരാതി നല്കി
backup
March 28 2018 | 02:03 AM
അരീക്കോട്: സുപ്രഭാതം ലേഖകന്‍ എന്‍.സി ഷെരീഫ് കിഴിശ്ശേരിയെ ലോക്കപ്പിലിട്ട് മര്‍ദിച്ച സംഭവത്തില്‍ പൊലിസിനെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പി.കെ ബഷീര്‍ എം.എല്‍.എ മുഖ്യമന്ത്രിക്ക് പരാതി നല്കി.
മയക്കുമരുന്ന് കേസിലെ പ്രതി അരീക്കോട് പൊലിസ് സ്റ്റേഷനിലെ ലോക്കപ്പില്‍നിന്ന് രക്ഷപ്പെടുമ്പോള്‍ മാധ്യമപ്രവര്ത്തകന് ലോക്കപ്പില്‍ അടക്കപ്പെടുന്ന രീതി ന്യായീകരിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.
മാധ്യമസ്വാതന്ത്ര്യം പോലും ഹനിക്കപ്പെടുന്നത് ന്യായീകരിക്കാനാകില്ല. വാര്‍ത്ത ശേഖരിക്കാനെത്തിയ മാധ്യമപ്രവര്‍ത്തകനെ ലോക്കപ്പിലിട്ട് മര്‍ദിക്കുന്നത് കേട്ടുകേള്‍വിയില്ലാത്ത സംഭവമാണെന്നും കുറ്റക്കാരനായ പൊലിസുകാരനെതിരേ നടപടിയെടുക്കാതിരുന്നാല്‍ അതൊരു കീഴ്വഴക്കമായി മാറുമെന്നും എം.എല്‍.എ സൂചിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."