മുഖ്യമന്ത്രിയും രണ്ടു മന്ത്രിമാരും ഡല്‍ഹിയില്‍
ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ.കെ ശൈലജയും ധനമന്ത്രി ഡോ. ടി.എം തോമസ് ഐസകും ഡല്‍ഹിയില്‍.
സി.പി.എം കേന്ദ്ര കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കുന്നതിനാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഡല്‍ഹിയില്‍ എത്തുന്നതെങ്കിലും സന്ദര്‍ശനത്തില്‍ വിവിധ കേന്ദ്ര മന്ത്രിമാരെയും ഇവര്‍ കാണുന്നുണ്ട്. കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുമായി മുഖ്യമന്ത്രി നടത്തുന്ന കൂടിക്കാഴ്ചയില്‍ പ്രധാനമായും കീഴാറ്റൂര്‍ ബൈപാസ് നിര്‍മാണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ചയാകും.
ഇന്ന് ഉച്ചയ്ക്ക് 12ന് മന്ത്രാലയ ഓഫിസിലാണ് ഗഡ്കരിയും മുഖ്യമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ച. ഇതേസമയം ശാസ്ത്രഭവനില്‍ കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മേനകാ ഗാന്ധിയുമായി ആരോഗ്യമന്ത്രി ശൈലജ കൂടിക്കാഴ്ച നടത്തും.
ശേഷം ഒരുമണിക്ക് കേന്ദ്ര സാമൂഹികനീതി മന്ത്രി തവര്‍ചന്ദ് ഗെലോട്ടുമായി പാര്‍ലമെന്റ് ഹൗസില്‍ കൂടിക്കാഴ്ചയ്ക്ക് ശൈലജ തീരുമാനിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് 2.30ന് റെയില്‍വേ മന്ത്രി പീയൂഷ് ഗോയലും തോമസ് ഐസകും തമ്മിലുള്ള ചര്‍ച്ചയും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."