HOME
DETAILS

അന്തര്‍സംസ്ഥാന ചരക്ക് നീക്കം ഏപ്രില്‍ ഒന്നു മുതല്‍ ഇ-വേ ബില്‍

  
backup
March 28 2018 | 02:03 AM

%e0%b4%85%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8-%e0%b4%9a%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%a8%e0%b5%80


തിരുവനന്തപുരം: അന്തര്‍ സംസ്ഥാന ചരക്ക് നീക്കത്തിന് രാജ്യവ്യാപകമായി ഏപ്രില്‍ ഒന്നു മുതല്‍ ഇ-വേ ബില്‍ നിലവില്‍ വരും. മുന്‍പ് സാങ്കേതിക കാരണങ്ങളാല്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ച സംവിധാനം തകരാറുകള്‍ പരിഹരിച്ചാണ് രാജ്യത്തൊട്ടാകെ വരുന്നത്.
നിലവില്‍ 50,000 രൂപയില്‍ അധികം മൂല്യമുള്ള അന്തര്‍സംസ്ഥാന ചരക്ക് നീക്കത്തിനാണ് ഈ-വേ ബില്‍ നിര്‍ബന്ധമാക്കിയിരിക്കുന്നത്. എന്നാല്‍ 50,000 രൂപയില്‍ കുറവ് മൂല്യമുള്ള ഒന്നിലധികം ചരക്കുകള്‍ ഒരേ വാഹനത്തില്‍ കൊണ്ടുപോകുമ്പോള്‍ മൂല്യം 50,000 രൂപയില്‍ കൂടുതല്‍ ആയാലും ഇ-വേ ബില്‍ എടുക്കേണ്ട സാഹചര്യം താല്‍ക്കാലികമായി ഒഴിവാക്കിയിട്ടുണ്ട്. ഇതു സംബന്ധിച്ച ഉത്തരവ് പിന്നീട് പുറപ്പെടുവിക്കും.
മൂല്യം കണക്കാക്കുമ്പോള്‍ നികുതി ഒഴിവുള്ള ചരക്കുകളുടെ മൂല്യം കണക്കാക്കേണ്ടതില്ല. പൊതുഗതാഗത സംവിധാനം വഴിയുള്ള ചരക്ക് നീക്കത്തിനും ഇ-വേ ബില്‍ ആവശ്യമാണെങ്കിലും റെയില്‍വേ വഴി ചരക്ക് നീക്കം തുടങ്ങുന്നതിന് ഈ ബില്‍ ആവശ്യമില്ല. എന്നാല്‍ സ്റ്റേഷനില്‍ നിന്ന് ചരക്ക് വിട്ടുകിട്ടാന്‍ ഇ-വേ ബില്‍ ഹാജരാക്കണം. ചരക്ക് വില്‍ക്കുന്ന ആളിനാണ് ഇ-വേ ബില്‍ സംവിധാനത്തില്‍ വിവരങ്ങള്‍ വെളിപ്പെടുത്താനുള്ള ഉത്തരവാദിത്തം.
വില്‍ക്കുന്ന ആള്‍ ഇ-വേ ബില്‍ എടുക്കുന്നില്ലെങ്കില്‍ വാങ്ങുന്ന ആളിനോ, ട്രാന്‍സ്‌പോര്‍ട്ടര്‍ക്കോ ഇ-വേ ബില്‍ എടുക്കാം. ആരെടുത്താലും മൂന്ന് കൂട്ടരുടെയും രജിസ്‌ട്രേഡ് മൊബൈല്‍ നമ്പറില്‍ സന്ദേശം ലഭിക്കും. ഇ-വേ ബില്‍ സംവിധാനത്തില്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയതിനു ശേഷം ഡിക്ലറേഷനില്‍ തെറ്റുകള്‍ കണ്ടെത്തുകയോ, ചരക്ക് നീക്കം നടക്കാതെ വരുകയോ ചെയ്താല്‍ 72 മണിക്കൂറിനുള്ളിലോ, ഇ-വേ ബില്ലിന്റെ കാലാവധിയോ ഏതാണോ ആദ്യം വരുന്നത് അതിനുള്ളില്‍ ചരക്ക് സ്വീകരിക്കുന്ന ആളിന് ഇ-വേ ബില്‍ തിരസ്‌കരിക്കാം. ചരക്ക് നീക്കം തുടങ്ങിയ ശേഷവും ഇ-വേ ബില്‍ ജനറേറ്റ് ചെയ്യാമെന്ന് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  2 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  2 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  3 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  3 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  3 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  4 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  4 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  4 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  5 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  5 hours ago