വോട്ട് ചെയ്തത് എല്‍.ഡി.എഫിന് തന്നെ: ഒ. രാജഗോപാല്‍
തിരുവനന്തപുരം: താന്‍ വോട്ട് ചെയ്തത് എല്‍.ഡി.എഫിന് തന്നെയെന്ന് ഒ. രാജഗോപാല്‍. ബി.ജെ.പിയുടെ വോട്ട് ആവശ്യമില്ലെന്ന പ്രതിപക്ഷത്തിന്റെ നിലപാട് അംഗീകരിച്ചാണ് ശ്രീരാമകൃഷ്ണന് വോട്ട് ചെയ്തത്. പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തിട്ടല്ല ഈ തീരുമാനമെടുത്തത്. സഭയില്‍ പ്രശ്നാധിഷ്ഠിത നിലപാട് സ്വീകരിക്കും. ഒരു മുന്നണിയോടും വിരോധമോ വിധ്വേഷമോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം ഇരു മുന്നണികളുടെയും പിന്തുണയില്ലാതെയാണ് താന്‍ സഭയിലെത്തിയതെന്നും അതിനാലാണ് വോട്ട് അസാധുവാക്കിയതെന്നും പി.സി ജോര്‍ജ് പറഞ്ഞു. ആരുടെ വോട്ടാണ് ചോർന്നതെന്ന് തനിക്കറിയില്ലെന്നും യു.ഡി.എഫ് തകര്‍ച്ചയിലേക്ക് നീങ്ങുന്നതിന്റെ ലക്ഷണമാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്- ബി.ജെ.പി ഒത്തുകളിയുടെ ഫലമാണ് രാജഗോപാല്‍ എല്‍.ഡി.എഫിന് വോട്ട് ചെയ്തതെന്നും പി.സി ജോര്‍ജ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."