പൊതു തെരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറില്‍ വേണം: എസ്.വൈ.എസ്
മലപ്പുറം: വോട്ടിങ് യന്ത്രത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തില്‍ പൊതു തെരഞ്ഞെടുപ്പിനു ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണമെന്ന് എസ്.വൈ.എസ് ജില്ലാ എക്‌സിക്യൂട്ടീവ് ക്യാംപ് ആവശ്യപ്പെട്ടു.
യൂറോപ്യന്‍ രാജ്യങ്ങളും ജപ്പാനുംവരെ ബാലറ്റ് ഉപയോഗിക്കുമ്പോള്‍ ഇന്ത്യ, നൈജീരിയ, വെനിസ്വേല തുടങ്ങിയ രാജ്യങ്ങള്‍ മാത്രമാണ് ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗിക്കുന്നത്.
ഫാസിസത്തിനെതിരേ പ്രതികരിക്കുന്നവരെ ജീവഹാനി വരുത്തിയും പീഡിപ്പിച്ചും രാജ്യത്തു മതേതരത്വത്തിന്റെ മരണമണി മുഴക്കുന്ന സമീപനത്തില്‍നിന്നു കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണം. മതാധ്യാപനങ്ങളുടെ ഭാഗമായ ബോധവല്‍ക്കരണം നടത്തിയ അധ്യാപകനെതിരേ കേസെടുത്ത പൊലിസ് നടപടിയില്‍ യോഗം പ്രതിഷേധിച്ചു.
മലപ്പുറം മച്ചിങ്ങല്‍ എം.എസ്.എം ഓഡിറ്റോറിയത്തില്‍ നടന്ന ക്യാംപില്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തി. അജ്മീന്‍ മൗലിദിന് സയ്യിദ് ബി.എസ്.കെ തങ്ങള്‍, സി.എച്ച് ത്വയ്യിബ് ഫൈസി, അബ്ദുല്‍ ഖാദിര്‍ ഫൈസി കുന്നുംപുറം, സി. അബ്ദുല്ല മൗലവി, പി.വി മുഹമ്മദ് മൗലവി, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, സി.എം കുട്ടി സഖാഫി, എം.പി മുഹമ്മദ് മുസ്‌ലിയാര്‍ കടുങ്ങല്ലൂര്‍ നേതൃത്വം നല്‍കി.
ക്യാംപ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ അധ്യക്ഷനായി.
ഹംസ റഹ്മാനി കൊണ്ടിപറമ്പ് കര്‍മപദ്ധതി അവതരിപ്പിച്ചു. സലീം എടക്കര, കാടാമ്പുഴ മൂസ ഹാജി, ശാഫി മാസ്റ്റര്‍ ആലത്തിയൂര്‍, സി.കെ ഹിദായത്തുല്ല സംസാരിച്ചു. 'പഠനം; ചോദ്യോത്തരം' സെഷനു ലിയാഉദ്ദീന്‍ ഫൈസി നേതൃത്വം നല്‍കി. 'നാം കര്‍മഭൂമിയിലേക്ക് ' സെഷന്‍ അബ്ദുസ്സമദ് പൂക്കോട്ടൂര്‍ അവതരിപ്പിച്ചു. 'സ്ട്രസ്, ടൈംസ് മാനേജ്‌മെന്റ് ' സെഷനില്‍ ഷാഹുല്‍ ഹമീദ് മേല്‍മുറി ആമുഖപ്രഭാഷണം നടത്തി. സി.എന്‍ ബാലകൃഷ്ണന്‍ നമ്പ്യാര്‍ നേതൃത്വം നല്‍കി.
അബ്ദുല്‍ ഗഫൂര്‍ അല്‍ഖാസിമി സമാപന പ്രഭാഷണം നടത്തി. സി.കെ അബ്ദുര്‍റഹ്മാന്‍ ഫൈസി അരിപ്ര, പി.എ മുഹമ്മദ് ബാഖവി, എം.എസ്.എം അബ്ദുര്‍റഹ്മാന്‍, മച്ചിങ്ങല്‍ അബ്ദുര്‍റഹ്മാന്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."