HOME
DETAILS
MAL
ആറുമാസത്തിനുള്ളില്‍ സഊദിയില്‍ തൊഴില്‍ നഷ്ടപ്പെട്ടത് നാല് ലക്ഷംവിദേശികള്ക്ക്
backup
March 28 2018 | 02:03 AM
റിയാദ്: സഊദിയിലെ പുതിയ നിയമ പ്രശ്നങ്ങള്‍ മൂലം ആറ് മാസത്തിനുള്ളില്‍ തൊഴില്‍ നഷ്ടപ്പെട്ടത് നാല് ലക്ഷം വിദേശികള്ക്കെന്നു കണക്കുകള്‍. കഴിഞ്ഞ വര്‍ഷം രണ്ടാം പകുതിയിലാണ് ഇത്രയും വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടത്. ഇക്കാലയളവില്‍ 1,10,000 സഊദികള്‍ പുതുതായി തൊഴില്‍ നേടിയിട്ടുണ്ട്.സഊദി ജനറല്‍ ഓര്ഗനൈസേഷന് ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് (ഗോസി) പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. തൊഴില്‍ നഷ്ടപ്പെട്ട വിദേശികള്‍ സ്വകാര്യ മേഖലയില്‍ നിന്ന് മാത്രമാണ്. സര്‍ക്കാര്‍ മേഖലയില്‍ തൊഴില്‍ നഷ്ടപ്പെട്ടവരുടെ കണക്കുകള്‍ ഇതിനു പുറമെയാണ്. സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴില്‍ നല്‍കുകയെന്ന ലക്ഷ്യത്തോടെ ഊര്‍ജിത സ്വദേശിവല്‍ക്കരണമാണ് സഊദിയില്‍ നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."