സുക്കര്‍ബര്‍ഗ് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഹാജരായേക്കില്ല
ന്യൂയോര്‍ക്ക്: ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരം ചോര്‍ന്ന സംഭവത്തില്‍ സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഹാജരാകില്ല. പകരം മുതിര്‍ന്ന എക്സിക്യൂട്ടിവ് ജീവനക്കാരനെയും ഫേസ്ബുക്ക് ചീഫ് പ്രൊഡക്ട് ഓഫിസര്‍ ക്രിസ് കോക്സ് എന്നിവരെയും അയക്കുമെന്ന് സുക്കര്‍ബര്‍ഗ് അറിയിച്ചു. തീരുമാനം ആശ്ചര്യജനകമാണെന്ന് കേസ് പരിഗണിക്കുന്ന ബ്രിട്ടീഷ് പാര്‍ലമെന്റിനു കീഴിലുള്ള വ്യാജവാര്‍ത്താ അന്വേഷണ കമ്മിറ്റി പ്രതികരിച്ചു.
ഈസ്റ്റര്‍ കഴിഞ്ഞ ശേഷം പ്രതിനിധികളെ ബ്രിട്ടീഷ് പാര്‍ലമെന്റ് കമ്മിറ്റി എം.പിമാര്‍ക്കു മുന്‍പാകെ നടത്തുന്ന തെളിവെടുപ്പിന് അയക്കാനാണ് ഫേസ്ബുക്ക് മേധാവിയുടെ തീരുമാനം. കമ്പനിയെ കുറിച്ച് ഇതുവരെ ലഭിച്ചിട്ടുള്ള അസാധാരണമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സുക്കര്‍ബര്‍ഗ് തയാറാകാത്തത് ആശ്ചര്യപ്പെടുത്തുന്നുവെന്ന് ബ്രിട്ടീഷ് മാധ്യമ, സാംസ്കാരിക വകുപ്പ് ചെയര്മാന് കോളിന്‍സ് പറഞ്ഞു. അതേസമയം, സുക്കര്‍ ബര്‍ഗ് തന്നെ ഹാജരാകുമെന്ന് പുതിയസ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."