കേംബ്രിജ് അനലിറ്റിക്കക്ക് ഇന്ത്യയില്‍ ഓഫിസും ജീവനക്കാരും
ലണ്ടന്‍: വിവാദ ഡാറ്റാ കണ്‍സള്‍ട്ടിങ് കമ്പനിയായ കേംബ്രിജ് അനലിറ്റിക്ക ഇന്ത്യയില്‍ ഇടപെട്ടതിനെ കുറിച്ചുള്ള കൂടുതല്‍ വെളിപ്പെടുത്തലുകളുമായി മുന്‍ ജീവനക്കാരന്‍. കമ്പനിക്ക് ഇന്ത്യയില്‍ ഓഫിസും ജീവനക്കാരുമുണ്ടെന്നും ഇന്ത്യയില്‍ വിപുലമായ അര്‍ഥത്തില്‍ തന്നെ കമ്പനി പ്രവര്‍ത്തിച്ചിരുന്നതായും സ്ഥാപനത്തില്‍ മുന്‍പ് ജോലി ചെയ്ത ക്രിസ്റ്റഫര്‍ വെയ്‌ലി വെളിപ്പെടുത്തി.
ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ ഡിജിറ്റല്‍, കള്‍ചറല്‍, മിഡിയ, സ്‌പോര്‍ട്‌സ് കമ്മിറ്റിക്കു മുന്‍പാകെയാണ് വെയ്‌ലി ഇക്കാര്യം വ്യക്തമാക്കിയത്. കോണ്‍ഗ്രസ് പാര്‍ട്ടിയും കമ്പനിയുമായി സഹകരിച്ചിട്ടുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. 'ഇന്ത്യയിലെ അവരുടെ ഇടപാടുകാരില്‍ കോണ്‍ഗ്രസുമുണ്ടെന്നാണു ഞാന്‍ വിശ്വസിക്കുന്നത്. കമ്പനി എല്ലാ തരം പ്രോജക്ടുകളും ഏറ്റെടുത്തു നടത്തിയിരുന്നു. കമ്പനി പ്രാദേശികമായി വിപുലമായി തന്നെ പ്രവര്‍ത്തിച്ച കാര്യം എനിക്ക് അറിയാം. ഇത്തരത്തില്‍ ദേശീയാടിസ്ഥാനത്തിലുള്ള പദ്ധതികള്‍ ഏറ്റെടുത്തു നടപ്പാക്കിയതായി വിവരമില്ല.'-ക്രിസ്റ്റഫര്‍ വെയ്‌ലി വ്യക്തമാക്കി.
ബി.ജെ.പി കമ്പനിയുമായി സഹകരിച്ചു പ്രവര്‍ത്തിച്ചതായി നേരത്തെ വെളിപ്പെടുത്തലുണ്ടായിരുന്നു. പിന്നീട് കോണ്‍ഗ്രസിനെതിരേയും ആരോപണമുണ്ടായി. എന്നാല്‍, ഇക്കാര്യം കോണ്‍ഗ്രസ് നിഷേധിച്ചു. പുതിയ വെളിപ്പെടുത്തലോടെ കോണ്‍ഗ്രസിനെതിരേ വിമര്‍ശവുമായി കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് രംഗത്തെത്തി. രാജ്യത്തെ തെറ്റിദ്ധരിപ്പിച്ച രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. കമ്പനി ഇന്ത്യയില്‍ പ്രവര്‍ത്തിച്ചതിനു തെളിവായി ചില രേഖകളും തന്റെ പക്കലുണ്ടെന്നും അത് പാര്‍ലമെന്റ് കമ്മിറ്റിക്കു നല്‍കാമെന്നും ക്രിസ്റ്റഫര്‍ അറിയിച്ചു. ലോകവ്യാപകമായി പല തെരഞ്ഞെടുപ്പുകളിലും കേംബ്രിജ് അനലിറ്റിക്കയും സമാനമായ ചില കമ്പനികളും ഇടപെട്ടതിന്റെ തെളിവുകളും ക്രിസ്റ്റഫര്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് കമ്മിറ്റിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ബ്രെക്‌സിറ്റ് കാംപയിന്‍, 2016ലെ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്, നൈജീരിയ പൊതുതെരഞ്ഞെടുപ്പ് അടക്കം വിവിധ തലങ്ങളില്‍ അനലിറ്റിക്ക ഇടപെട്ടതായി അദ്ദേഹം സ്ഥിരീകരിച്ചു.
കേംബ്രിജ് അനലിറ്റിക്കയ്ക്കു സമാനമായി കനേഡിയന്‍ കമ്പനിയായ 'അഗ്രിഗേറ്റ് ഐക്യു' എന്ന ഡാറ്റാ കണ്‍സള്‍ട്ടിങ് കമ്പനിയും സമാനമായ തരത്തില്‍ പല തെരഞ്ഞെടുപ്പുകളിലും ഇടപെട്ടതായി ക്രിസ്റ്റഫര്‍ വെയ്‌ലി വെളിപ്പെടുത്തി. 2016ലെ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപബ്ലിക്കന്‍ വോട്ടര്‍മാരെ കണ്ടെത്താനായി പ്രത്യേക സോഫ്റ്റ്‌വെയര്‍ അഗ്രിഗേറ്റ് ഐക്യു നിര്‍മിച്ചിരുന്നു. റിപണ്‍ എന്ന പേരിലുള്ള സോഫ്റ്റ്‌വെയറാണ് കമ്പനി ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു. ആരോപണത്തോട് അഗ്രിഗേറ്റ് ഐക്യു പ്രതികരിച്ചിട്ടില്ല. 1854ല്‍ റിപബ്ലിക്കന്‍ പാര്‍ട്ടി സ്ഥാപിതമായ സ്ഥലമാണ് റിപണ്‍. ഇതേ സ്ഥലത്തിന്റെ പേരു തന്നെയാണ് സോഫ്റ്റ്‌വെയറിനും നല്‍കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."