നാറ്റോയും ആസ്ത്രേലിയയും റഷ്യന്‍ നയതന്ത്രജ്ഞരെ പുറത്താക്കി
ലണ്ടന്‍: അമേരിക്കയ്ക്കും യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും പിറകെ ബ്രിട്ടനു പിന്തുണയുമായി നാറ്റോയും. രാസപ്രയോഗ വിവാദത്തില്‍ തിരിച്ചടിയായി ഏഴ് റഷ്യന്‍ നയതന്ത്രജ്ഞരെ നാറ്റോ പുറത്താക്കി. റഷ്യയ്ക്കുള്ള ശക്തമായ സന്ദേശമായാണു നടപടിയെന്ന് നാറ്റോ തലവന്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ബര്‍ഗ് വ്യക്തമാക്കി.
നാറ്റോ പദ്ധതിയിലെ റഷ്യന്‍ നയതന്ത്ര പ്രതിനിധികളുടെ എണ്ണം 30ല്‍നിന്ന് 20 ആക്കി കുറയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു. പുതുതായി മൂന്നു പേര്‍ക്കു വേണ്ടി സമര്‍പ്പിച്ച അപേക്ഷ തള്ളുമെന്നും സ്റ്റോള്‍ട്ടന്‍ബര്‍ഗ് പറഞ്ഞു.
നാറ്റോയ്ക്കു പുറമെ മോള്‍ഡോവ, അയര്‍ലന്‍ഡ്, ആസ്ത്രേലിയ എന്നീ രാജ്യങ്ങളും റഷ്യന്‍ നയതന്ത്രജ്ഞരെ പുറത്താക്കി. ഇതോടെ 26 രാഷ്ട്രങ്ങളാണ് റഷ്യയ്ക്കെതിരായ നയതന്ത്രനടപടിയില് പങ്കാളികളായത്.
അതേസമയം, ഓസ്ട്രിയ, ഗ്രീസ്, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങള്‍ റഷ്യന്‍ നയതന്ത്രജ്ഞരെ പുറത്താക്കില്ലെന്നു വ്യക്തമാക്കി. സംഭവത്തില്‍ റഷ്യയ്ക്കു പിന്തുണ നല്‍കുമെങ്കിലും നയതന്ത്ര നടപടിയിലേക്കു നീങ്ങില്ലെന്നാണു രാജ്യങ്ങളുടെ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."