HOME
DETAILS
MAL
മദ്യത്തിന്റെ വില വര്‍ധിക്കില്ല: മന്ത്രി
backup
March 28 2018 | 03:03 AM
തിരുവനന്തപുരം: സെസും സര്‍ചാര്‍ജും നികുതിയാക്കി മാറ്റിയതോടെ മദ്യത്തിന്റെ വില വര്‍ധിക്കുമെന്ന പ്രചാരണം ശരിയല്ലെന്ന് മന്ത്രി ടി.എം. തോമസ് ഐസക് നിയമസഭയെ അറിയിച്ചു.
വിദേശ നിര്‍മിത മദ്യത്തിന് നികുതി കുറച്ചത് അവയുടെ മാര്‍ക്കറ്റ് വില കൂടി കണക്കിലെടുത്താണെന്നും ധനബില്‍ ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ മന്ത്രി വ്യക്തമാക്കി. വിദേശത്തു നിന്ന് എത്തുന്നവരില്‍ നിന്നു മുന്തിയ ബ്രാന്‍ഡ് വിദേശനിര്‍മിത മദ്യം ഏകദേശം 4,000 രൂപയ്ക്കു കിട്ടുന്നുണ്ട്.
ഇതേ മദ്യത്തിന് മേല്‍ സംസ്ഥാനം 200 ശതമാനം നികുതി ഏര്‍പ്പെടുത്തിയാല്‍ 9,000 രൂപയ്ക്കു വില്‍ക്കേണ്ടി വരും. അങ്ങനെ സംഭവിച്ചാല്‍ ആ വിലയ്ക്ക് മദ്യം വാങ്ങാന്‍ ആളുമുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."