മിസൈല്‍ സാങ്കേതികവിദ്യയില്‍ 2020ഓടെ ഇന്ത്യ സ്വയംപര്യാപ്തമാകും
ന്യൂഡല്‍ഹി: മിസൈല്‍ സാങ്കേതിക വിദ്യയില്‍ രണ്ടുവര്‍ഷംകൊണ്ട് ഇന്ത്യ സ്വയംപര്യാപ്തത കൈവരിക്കുമെന്ന് പ്രതിരോധ വകുപ്പ്. ഡി.ആര്.ഡി.ഒയുടെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിലൂടെ മിസൈല്‍ നിര്‍മ്മാണത്തില്‍ 35 മുതല്‍ 40 ശതമാനം വരെ ചെലവ് കുറവ് ഇതോടെ രാജ്യത്തിനുണ്ടാകുമെന്ന് വിലയിരുത്തപ്പെടുന്നു.
2022 ആകുമ്പോഴേക്ക് മിസൈല്‍ സാങ്കേതിക വിദ്യയില്‍ സ്വയം പര്യാപ്തത കൈവരിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഡി.ആര്.ഡി.ഒയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് രണ്ടുവര്‍ഷം മുന്‍പുതന്നെ ഈ രംഗത്ത് നേട്ടമുണ്ടാക്കാന്‍ ആകുമെന്നാണ് അവര്‍ അറിയിച്ചത്. ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലിന്റെ വിജയകരമായ പരീക്ഷണത്തിലൂടെ അതുല്യമായ നേട്ടമാണ് ഡി.ആര്.ഡി.ഒ സ്വന്തമാക്കിയത്. കൃത്യമായ നീക്കങ്ങളിലൂടെ 2020 ആകുമ്പോഴേക്കും മിസൈല്‍ സാങ്കേതികവിദ്യയില്‍ ഡി.ആര്.ഡി.ഒ സ്വാശ്രയത്വം നേടും. നിലവില്‍ ദീര്‍ഘദൂര മിസൈല്‍ സാങ്കേതികരംഗത്ത് ഇന്ത്യ സ്വയംപര്യാപ്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."