HOME
DETAILS
MAL
അങ്കമാലി കോര്‍ട്ട് കോംപ്ലക്സ്: ഭൂമി അനുവദിച്ചാല്‍ തുടര്‍നടപടിയെന്ന് മന്ത്രി
backup
March 28 2018 | 03:03 AM
തിരുവനന്തപുരം: അങ്കമാലിയില്‍ കോര്‍ട്ട് കോംപ്ലക്സ് നിര്‍മിക്കുന്നതിന് അങ്കമാലി വില്ലേജില്‍ ഇറിഗേഷന്‍ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ നിന്നും 40 സെന്റ് ഭൂമി അനുവദിക്കുന്നത് സംബന്ധിച്ച പ്രെപ്പോസല്‍ ലഭിക്കുന്ന മുറയ്ക്ക് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന് നിയമസഭയെ അറയിച്ചു.
റോജി എം. ജോണിന്റെ സബ്മിഷന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഭൂമി അനുവദിക്കുന്നത് സംബന്ധിച്ചുള്ള പ്രെപ്പോസല്‍ സമര്‍പ്പിക്കാന്‍ എറണാകുളം ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നിര്‍ദിഷ്ട ഭൂമിയുടെ വിലനിര്‍ണ്ണയ റിപ്പോര്‍ട്ട് ലഭ്യമാക്കുന്നതിന് ജില്ലാ കലക്ടര്‍, ആലുവ തഹസില്‍ദാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രൊപ്പോസല്‍ ലഭിക്കുന്ന മുറയ്ക്ക് വിഷയത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."