പദ്ധതി നടത്തിപ്പ്: തദ്ദേശസ്ഥാപനങ്ങളില്‍ പി.ജി വിദ്യാര്‍ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പ് നല്‍കുമെന്ന് മന്ത്രി
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി രൂപീകരണത്തിനും നിര്‍വഹണത്തിനും ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങളുടെ സേവനം ഉപയോഗപ്പെടുത്തുന്നത് ആലോചിക്കുന്നുണ്ടെന്ന് മന്ത്രി കെ.ടി ജലീല്‍ നിയമസഭയെ അറിയിച്ചു. ഇതിനായി സര്‍വകലാശാലകളുമായി ബന്ധപ്പെട്ട് തദ്ദേശസ്ഥാപനങ്ങളില്‍ പി.ജി വിദ്യാര്‍ഥികള്‍ക്കു ഇന്റേണ്‍ഷിപ്പ് നല്‍കുന്നത് ആലോചിക്കും.
തദ്ദേശസ്ഥാപനങ്ങളുടെ ജനകീയാസൂത്രണ പദ്ധതികളുടെ രൂപീകരണത്തിനായുള്ള വര്‍ക്കിങ് ഗ്രൂപ്പുകളില്‍ കൂടുതല്‍ വിദഗ്ധരെ ഉള്‍പ്പെടുത്തുന്നതിനും നിര്‍ദേശിച്ചിട്ടുണ്ട്. സംസ്ഥാന, ജില്ലാ തലത്തില്‍ സന്നദ്ധസേവനവും ഉപദേശവും നല്കാന് തയാറുള്ള വിദഗ്ധരുടെ പാനല്‍ രൂപീകരിക്കുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ട്.
ഈ സാമ്പത്തികവര്‍ഷം പഞ്ചായത്തുകളില്‍ 74.59 ശതമാനവും മുനിസിപ്പല്‍ കോര്‍പറേഷനുകളില്‍ 81.05 ശതമാനവും നികുതി പിരിവ് നടത്തിയിട്ടുണ്ടെന്നു മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."