എന്‍ട്രന്‍സ്: അപേക്ഷ ഏപ്രില്‍ ഒന്ന് മുതല്‍
വളാഞ്ചേരി: വാഫി,വഫിയ്യ സ്ഥാപനങ്ങളിലേക്കുള്ള ഏകീകൃത പ്രവേശനപ്പരീക്ഷ മെയ് 12 ശനി(വഫിയ്യ)മെയ് 13ഞായര്‍(വാഫി) തിയതികളില്‍ നടക്കും. രാവിലെ10.30 മുതല്‍12.30 വരെയാണ് പരീക്ഷാ സമയം.
സംസ്ഥാനത്തെ വിവിധ സെന്ററുകള്‍ക്ക് പുറമെ കര്‍ണാടകയിലെ ദക്ഷിണ കന്നട, ഗള്‍ഫിലെ അബൂദബി, ദോഹ, ജിദ്ദ എന്നിവിടങ്ങളിലും സെന്ററുകളുണ്ടാകും. ഏപ്രില്‍ ഒന്ന് മുതല്‍ ംംം.ംമള്യീിഹശില.രീാ മുഖേന ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. അവസാന തിയതി: മെയ് 5. 400 രൂപയും ഏടഠയും ഉള്‍പ്പെടുന്നതാണ് അപേക്ഷാ ഫീസ്.
എസ്.എസ്.എല്‍.സിയും മദ്രസ ഏഴാം ക്ലാസ് - തത്തുല്യ യോഗ്യതയുമുള്ളവര്‍ക്ക് അപേക്ഷിക്കാം.
വിശദ വിവരങ്ങളടങ്ങിയ പ്രോസ്പെക്ടസ് മാര്‍ച്ച് 31 മുതല്‍ അഫ്ലിയേറ്റഡ് കോളജുകളില്‍ ലഭ്യമാകും. ംംം.ംമള്യീിഹശില.രീാ എന്ന വെബ്സെറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കും. പൂര്‍ണമായും ഓണ്‍ലൈന്‍ മുഖേനയാണ് ഇത്തവണ അപേക്ഷാ നടപടി ക്രമങ്ങള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് +91 9497313222, +91 7025687788.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."