HOME
DETAILS
MAL
അഭയകേസ്: ഹരജി ഹൈക്കോടതി പിന്നീട് പരിഗണിക്കാന്‍ മാറ്റി വിചാരണയ്ക്ക് സ്റ്റേ അനുവദിച്ചില്ല
backup
March 28 2018 | 03:03 AM
കൊച്ചി: അഭയകേസില്‍ വിചാരണ നേരിടണമെന്ന തിരുവനന്തപുരം സി.ബി.ഐ കോടതിയുടെ ഉത്തരവിനെതിരേ കേസിലെ പ്രതികളായ ഫാ. തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സ്റ്റെഫി എന്നിവര്‍ നല്കിയ ഹരജി ഹൈക്കോടതി പിന്നീട് പരിഗണിക്കാന്‍ മാറ്റി. കേസിലെ വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന ഇവരുടെ ആവശ്യം കോടതി അനുവദിച്ചില്ല. കേസ് ഡയറിയും എഫ്.ഐ.ആറും പരിശോധിക്കാതെ ഇക്കാര്യം അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി വാദത്തിനിടെ വ്യക്തമാക്കി.
കേസിന്റെ രേഖകള്‍ ഹാജരാക്കാമെന്ന് സി.ബി.ഐ അറിയിച്ചു. ഇതിനായി രണ്ടാഴ്ച സമയം അനുവദിച്ച ഹൈക്കോടതി ഹരജികള്‍ രണ്ടാഴ്ച കഴിഞ്ഞു പരിഗണിക്കാന്‍ മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."