അനധികൃത സമ്പാദ്യം: കെ. ബാബുവിനെതിരേ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു
കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ. ബാബുവിനെതിരേ വിജിലന്‍സ് സ്പെഷല്‍ സെല്‍ മൂവാറ്റുപുഴ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ബാബുവിനെതിരേ മാത്രമാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ബാബു 25 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചതായി കുറ്റപത്രത്തില്‍ പറയുന്നു. ബാബുവിന്റെ ബിനാമികളെന്ന് തുടക്കത്തില്‍ കണ്ടെത്തിയ കുമ്പളം സ്വദേശി ബാബുറാമിനെയും തൃപ്പൂണിത്തുറ സ്വദേശി മോഹനനെയും തെളിവുകളുടെ അഭാവത്തില്‍ ഒഴിവാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
2007 മുതല്‍ 2016 വരെയുള്ള കാലയളവിലെ ബാബുവിന്റെ വരവുചെലവ് കണക്കുകളാണ് വിജിലന്‍സ് പരിശോധിച്ചത്. ഇക്കാലയളവില്‍ ബാബുവിന്റെ നിയമാനുസൃതമായ വരുമാനം 50 ലക്ഷം രൂപയാണ്. അതേസമയം, അദ്ദേഹം ചെലവഴിച്ചത് 75 ലക്ഷം രൂപയാണെന്ന് വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."