ചെമ്പരിക്ക ഖാസിയുടെ ഘാതകരെ അറസ്റ്റ് ചെയ്യണം: സെക്രട്ടേറിയറ്റിനു മുന്നില്‍ ധര്‍ണ നടത്തി
തിരുവനന്തപുരം: സമസ്ത സീനിയര്‍ ഉപാധ്യക്ഷനും നൂറിലധികം മഹല്ലുകളുടെ ഖാസിയുമായിരുന്ന ചെമ്പരിക്ക സി.എം. അബ്ദുല്ല മൗലവിയുടെ ഘാതകരെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് ജനകീയ ആക്ഷന്‍ കമ്മിറ്റിയും കുടുംബവും സെക്രട്ടേറിയറ്റിനു മുന്നില്‍ ധര്‍ണ നടത്തി. കെ.പി.സി.സി മുന്‍ പ്രസിഡന്റ് വി.എം സുധീരന് ഉദ്ഘാടനം ചെയ്തു. ആക്ഷന്‍ കമ്മിറ്റി ചെയര്മാന് ഡോ. ഡി. സുരേന്ദ്രനാഥ് അധ്യക്ഷനായി. അമ്പലത്തറ കുഞ്ഞികൃഷ്ണന് സ്വാഗതം പറഞ്ഞു.
സമരത്തെ അഭിസംബോധന ചെയ്തുകൊണ്ട് എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, അബ്ദുല്‍ റസാഖ് എന്നിവരും പാളയം പള്ളി ഇമാം ശുഹൈബ് മൗലവി, എസ്.എ ഷാജഹാന് ദാരിമി പനവൂര്‍(സമസ്ത ജില്ലാ പ്രസിഡന്റ്), ബീമാപള്ളി റഷീദ്(ഐ.യു.എം.എല്‍), സഹീര്‍ മൗലവി(ജമാഅത്തെ ഇസ്ലാമി), ഷക്കീര്‍ നേമം(സോളിഡാരിറ്റി), ഷഫീര്‍ മന്നാനി (ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ), അഷ്റഫ് ബീമാപള്ളി (എസ്.കെ.എസ്.എസ്.എഫ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്), മാഹീന് അബൂബക്കര്‍ (എസ്.ടി.യു സംസ്ഥാന സെക്രട്ടറി), സാബിര്‍ (ഫ്രെട്ടേനിറ്റി സംസ്ഥാന സെക്രട്ടറി), ആര്. അജയന്(പ്ലാച്ചിമട സമര നേതാവ്) എന്നിവര്‍ സംസാരിച്ചു.
ധര്‍ണയില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. സമസ്ത ജില്ലാ നേതാക്കളായ ഹസന് ആലംകോട്, ചുള്ളിമാനൂര്‍ അഹമ്മദ് റഷാദി, ഷാനവാസ് കണിയാപുരം, മുഹമ്മദ് റാസി ബാഖവി, അസീസ് മുസ്ലിയാര് ബീമാപ്പള്ളി നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."