HOME
DETAILS
MAL
കാന്റീന് ജീവനക്കാരനെ മര്‍ദിച്ച കേസ്: പി.സി ജോര്‍ജിനെതിരായ തുടര്‍ നടപടികള്‍ക്ക് സ്റ്റേ
backup
March 28 2018 | 03:03 AM
കൊച്ചി : എം.എല്‍.എ ഹോസ്റ്റല്‍ കാന്റീനിലെ ജീവനക്കാരനെ മര്‍ദിച്ച കേസില്‍ പി.സി ജോര്‍ജ് എം.എല്‍.എയ്ക്കെതിരേ തിരുവനന്തപുരം ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിലെ തുടര്‍ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പി.സി ജോര്‍ജ് നല്കിയ ഹരജിയിലാണ് ഇടക്കാല ഉത്തരവ്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ എം.എല്‍.എ ഹോസ്റ്റലിലെ കഫേ കുടുംബശ്രീ ജീവനക്കാരനായ വട്ടിയൂര്‍ക്കാവ് സ്വദേശി മനുവിനെ മര്‍ദിച്ചെന്ന പരാതിയിലാണ് പൊലിസ് കേസെടുത്തത്. ഊണ് എത്തിക്കാന്‍ വൈകിയതിന്റെ പേരില്‍ പി.സി ജോര്‍ജ് അസഭ്യം പറഞ്ഞെന്നും മുഖത്തടിച്ചെന്നുമായിരുന്നു പരാതി. എന്നാല്‍ വിശ്വസനീയമല്ലാത്ത ആരോപണങ്ങളുടെ പേരില്‍ തനിക്കെതിരേ രജിസ്റ്റര്‍ ചെയ്ത കേസ് നിലനില്‍ക്കില്ലെന്ന് ഹരജിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."