വിസ്മയച്ചെപ്പ് തുറന്ന് കണ്ണൂര്‍ മഹോത്സവം ഇന്നു മുതല്‍
കണ്ണൂര്‍: വിനോദത്തിന്റെയും ഷോപ്പിങ്ങിന്റെയും അത്ഭുതങ്ങളായി പൊലിസ് മൈതാനിയില്‍ കണ്ണൂര്‍ ട്രേഡ് ഫെയറിന് ഇന്ന് തുടക്കമാകും. പ്രവേശനകവാടത്തില്‍ നിന്നു തന്നെ വിസ്മയത്തിന് തുടക്കമിടും വിധമാണ് സംഘാടനം. അതിജീവനത്തിന്റെയും ഉയര്‍ത്തെഴുല്‍േപിന്റെയും വിസ്മയമായ നോഹയുടെയും നുഹുനബിയുടെയും പെട്ടകത്തിന്റെ മാതൃകയിലാണ് ഉല്‍സവനഗരിയുടെ പ്രവേശന കവാടം നിര്‍മിച്ചിട്ടുള്ളത്. ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയിലെ കഥാപാത്രങ്ങളുടെയും മഹിഷ്മതി നഗരത്തിന്റെയും പുനരാവിഷ്‌കാരമുള്ള ബാഹുബലി മ്യൂസിയവും ഉള്ളില്‍ കയറുമ്പോള്‍ പ്രേതാനുഭവം കൊണ്ട് ഭയം വിതക്കുന്ന ഗോസ്റ്റ് ഹൗസും കണ്ണൂര്‍ മഹോത്സവത്തില്‍ എറ്റവും ശ്രദ്ധേയമാക്കുമെന്ന് എം.ഡി സി.കെ ദിനേശ് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മോഹന്‍ലാല്‍ ചിത്രം പുലിമുരുകനും പുനരാവിഷ്‌കരിച്ചിട്ടുണ്ട്. ഗോത്രസ്മൃതി പ്രദര്‍ശനം, ചലിക്കും യന്ത്രമൃഗങ്ങള്‍, 3ഡി ഷോ, അമ്മ്യൂസ്‌മെന്റ് പാര്‍ക്ക്, മണ്‍മറഞ്ഞ പ്രശസ്ത വ്യക്തികളോടൊപ്പം സെല്‍ഫി എടുക്കാനുള്ള സൗകര്യം, അമ്യൂസ്‌മെന്റ് പാര്‍ക്ക് തുടങ്ങിയവ സന്ദര്‍ശകര്‍ക്ക് പുതുവിനോദ അനുഭവമാകും. വിവിധ സംസ്ഥാനങ്ങളിലെ വിത്യസ്ത ഉല്‍പ്പങ്ങളുടെ വില്‍പ്പന സ്റ്റാളുകളും ഫുഡ് കോര്‍ട്ടുകളും ഷോപ്പിങ്ങിന്റെയും രുചിയുടേയും വൈവിധ്യ അനുഭവങ്ങളായിരിക്കും. കണ്ണൂര്‍ മഹോത്സവത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം 6ന് മേയര്‍ ഇ.പി ലത നിര്‍വഹിക്കും. ഡെപ്യൂട്ടി മേയര്‍ പി.കെ രാഗേഷ് അധ്യക്ഷനാകും. ബാഹുബലി മ്യൂസിയം അഡ്വ. ടി.ഒ മോഹനനും ആദിവാസി കോളനി വെള്ളോറ രാജനും അമ്യൂസ്‌മെന്റ് പാര്‍ക്ക് സി. സമീറും ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 3 മുതലാണ് പ്രവേശനം. 70 രൂപയാണ് പ്രവേശന ഫീസ്. വാര്‍ത്താസമ്മേളനത്തില്‍ പി. രവീന്ദ്രന്‍, മാനേജര്‍ വി.എസ് ബെന്നി, ടി. മിലേഷ് കുമാര്‍, എ.ആര്‍ സേട്ട് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."