മോഷണക്കേസിലെ പ്രതികള്‍ പിടിയില്‍
തിരുവനന്തപുരം: നിരവധി മോഷണക്കേസിലെ പ്രതികള്‍ പൊലിസ് പിടിയില്‍. മോഷണ വസ്തുക്കളും മോഷണത്തിന് ഉപയോഗിക്കുന്ന വാഹനവുമായിട്ടാണ് മോഷ്ടാക്കള്‍ തിരുവനന്തപുരം സിറ്റി ഷാഡോ പൊലിസിന്റെ പിടിയിലായത്.
ബീമാപള്ളി കോളനി റോഡില്‍ സമീറാമന്‍സില്‍ അസറുദീന്‍ ഷാ (28), ബീമാപള്ളി പുതുവല്‍പുരയിടം വീട്ടില്‍ അബ്ദുള്‍ ഖാദര്‍ ടൂബ് ഖാദര്‍ (21), ബീമാപള്ളി പുതുവല്‍പുരയിടം വീട്ടില്‍ നാദിര്‍ഷാ (21), പൂന്തുറ മാണിക്യ വിളാകം പുതുവല്‍പുത്തന്‍ വീട്ടില്‍ അഫ്‌സല്‍ ഷാന്‍ (20) എന്നിവരെയാണ് കഴക്കൂട്ടം പൊലിസ് അറസ്റ്റ് രേഖപ്പെടുത്തിയത്.
നിരവധി മോഷണ കേസുകളില്‍ പ്രതികളായ അസ്ഹറുദ്ദീനും ഖാദറും കൂട്ടാളികളായ രണ്ട് പേരും കൂടിച്ചേര്‍ന്ന് വാടകയ്ക്ക് എടുത്ത കാറില്‍ കാഞ്ഞിരംകുളം കരുംകുളം വില്ലേജില്‍ പുതിയതുറ പൂജാ ഭവനില്‍ മരിയാ ദാസന്റെ വീടിന്റെ വാതില്‍ പൊളിച്ച് അകത്ത് കയറി നിരവധി വീട്ടു സാധനങ്ങള്‍ മോഷണം നടത്തിയ ശേഷം വില്‍പ നടത്തുന്നതിന് വേണ്ടി കാറില്‍ കറങ്ങുന്നതിനിടെ പൊലിസ് പിടിയിലായത്.
ശ്രീകാര്യം ഭാഗത്ത് മോഷണങ്ങള്‍ നടന്നതിനെ തുടര്‍ന്ന് സ്‌പെഷ്യല്‍ ഷാഡോ ടീം ജയിലില്‍ നിന്ന് പുറത്തിറങ്ങിയ മോഷ്ടാക്കളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന്‍ ഇവരെക്കുറിച്ച് വിവരം ലഭിക്കുകയും പ്രതികളെ മോഷണ മുതലുകളുമായി അറസ്റ്റ് ചെയ്യുകയുമായിരുന്നു.
അസറുദ്ദീന് വിഴിഞ്ഞം, പൂന്തുറ, വലിയതുറ, തുമ്പ തുടങ്ങിയ സ്റ്റേഷനുകളിലും, ഖാദറിന് തമ്പാനൂര്‍, ഫോര്‍ട്ട്, പൂന്തുറ തുടങ്ങിയ സ്റ്റേഷനുകളിലും നിരവധി മോഷണകേസുകള്‍ നിലവിലുണ്ട്. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്തതില്‍ നിന്നും സിറ്റിയില്‍ അടുത്തിടെ നടന്ന മോഷണങ്ങളെ കുറിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ട്.
അസറുദീന്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇത് മൂന്നാം തവണയാണ് മോഷണത്തിന് ഷാഡോ പൊലിസിന്റെ പിടിയിലാവുന്നത്. സിറ്റി പൊലിസ് കമ്മിഷണര്‍ പ്രകാശ്, ഡെപ്യൂട്ടി പൊലിസ് കമ്മിഷണര്‍ ജയദേവ്, എന്നിവരുടെ നിര്‍ദേശാനുസരണം, കണ്‍ട്രോള്‍ റൂം എ സി സുരേഷ് കുമാര്‍, കഴക്കൂട്ടം ഇന്‍സ്‌പെക്ടര്‍ അജയകുമാര്‍, എസ്. ഐ. സുധീഷ് കുമാര്‍, ഷാഡോ എസ്. ഐ. സുനില്‍ ലാല്‍, ഷാഡോ എ. എസ്. ഐമാരായ അരുണ്‍കുമാര്‍, യശോധരന്‍, സിറ്റി ഷാഡോ ടീം അംഗങ്ങള്‍ എന്നിവരാണ് നേതൃത്വം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."