രാജ്യസഭയിലെ 90 ശതമാനം എം.പിമാരും കോടിപതികള്‍
ന്യൂഡല്‍ഹി: രാജ്യസഭയിലെ 90 ശതമാനം എം.പിമാരും കോടിപതികളാണെന്ന് റിപ്പോര്‍ട്ട്. 233 എം.പിമാരില്‍ 229 പേരുടെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തില്‍ അസോസിയേഷന് ഓഫ് ഡെമോക്രാറ്റിക് റിഫോംസും നാഷണല്‍ ഇലക്ഷന് വാച്ചും തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
229 പേരില്‍ 201 എം.പിമാരും (88 ശതമാനം) കോടിപതികളാണ്. ഒരോ രാജ്യസഭാ എം.പിമാരുടെയും ശരാശരി ആസ്തി 55.62 കോടി രൂപയാണ്.
ജനതാദള്‍ യു മഹേന്ദ്ര പ്രസാദാണ് ഏറ്റവും കൂടുതല്‍ ആസ്തിയുള്ള രാജ്യസഭാ എം.പി. 4,078.64 കോടി രൂപ. സമാജ് വാദി പാര്‍ട്ടി എം.പി ജയ ബച്ചനാണ് രണ്ടാം സ്ഥാനത്ത്- 1,001.64 കോടി രൂപയുടെ ആസ്തി.
857.11 കോടി രൂപയുടെ ആസ്തിയുള്ള ബി.ജെ.പിയുടെ രവീന്ദ്ര കിഷോര്‍ സിന്‍ഹയാണ് മൂന്നാം സ്ഥാനത്ത്.
154 പേര്‍ക്ക് ബാധ്യത ഉണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. സഞ്ജയ് ദട്ടാത്രായ കക്കാടെയാണ് മുന്‍പന്തിയില്‍- 304.60 കോടി രൂപ. ടി സുബ്രഹ്മണ്യന് റെഡ്ഡി (173.59 കോടി രൂപ), ജയ ബച്ചന് (105.65 കോടി രൂപ) എന്നിവര്‍ പിന്നാലെയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."