ജീവന്‍ രക്ഷാ അവാര്‍ഡിനുള്ള അപേക്ഷ ക്ഷണിച്ചു
കൊച്ചി: ജീവന്‍രക്ഷാ പ്രവര്‍ത്തനങ്ങളില്‍ പ്രശസ്ത സേവനം കാഴ്ചവച്ചിട്ടുളളവര്‍ക്ക് എറണാകുളം ജില്ലാ റെഡ് ക്രോസ് സൊസൈറ്റി അവാര്‍ഡ് നല്‍കും. ജില്ലയില്‍ സ്ഥിരതാമസമാക്കിയിട്ടുളളവരും 2017 ഏപ്രില്‍ മുതല്‍ 2018 മാര്‍ച്ച് വരെയുളള കാലയളവില്‍ ജീവന്‍ രക്ഷാരംഗത്ത് (അപകടത്തില്‍പ്പെട്ടവരുടെ ജീവന്‍ രക്ഷിക്കുന്നതിന്) പ്രശസ്ത സേവനം നടത്തിയിട്ടുളളവരെയാണ് അവാര്‍ഡിന് പരിഗണിക്കുന്നത്.
ജീവന്‍രക്ഷാ അവാര്‍ഡിന് അര്‍ഹരായിട്ടുളളവര്‍ അവരുടെ ബയോഡേറ്റ പേര്, മേല്‍വിലാസം, പ്രായം എന്നീ വിവരങ്ങളും ഒപ്പം പത്രമാസികകളില്‍ വന്ന വാര്‍ത്തയുടെ കോപ്പിയും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും ഒരു ഉത്തരവാദിത്വപ്പെട്ട വ്യക്തിയുടെ സാക്ഷ്യപത്രവും സഹിതം ഏപ്രില്‍ 21ന് മുമ്പ് ചെയര്‍മാന്‍, ഇന്‍ഡ്യന്‍ റെഡ് ക്രോസ് സൊസൈറ്റി, ജനറല്‍ ഹോസ്പിറ്റല്‍ കാമ്പസ,് എറണാകുളം 682011 വിലാസത്തില്‍ നല്കണം.
എറണാകുളം റവന്യൂ ജില്ലയിലെ ജൂനിയര്‍ റെഡ് ക്രോസ് അംഗങ്ങളില്‍ ജീവന്‍ രക്ഷാ അവാര്‍ഡിന് അര്‍ഹരായ കുട്ടികള്‍ ഹെഡ്മാസ്റ്ററുടെ സാക്ഷ്യപത്രം സഹിതം അപേക്ഷ നല്‍കണം. വിദഗ്ധ സമിതി തെരഞ്ഞെടുക്കുന്ന വ്യക്തികള്‍ക്ക് അന്താരാഷ്ട്ര റെഡ്‌ക്രോസ് ദിനമായ മെയ് എട്ടിന് അവാര്‍ഡുകള്‍ നല്‍കും. അവാര്‍ഡ് കമ്മിറ്റിയുടെ തീരുമാനങ്ങള്‍ അന്തിമമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04842370570.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."