കുത്തിവയ്പ്പ് മരുന്നുകള്‍ തലേ ദിവസം സിറിഞ്ചില്‍ നിറച്ച് വച്ച സംഭവം; യൂത്ത് കോണ്‍ഗ്രസ് കുത്തിയിരിപ്പ് സമരം നടത്തി
മൂവാറ്റുപുഴ: ജനറല്‍ ആശുപത്രിയില്‍ കുത്തിവയ്പ്പ് മരുന്നുകള്‍ തലേ ദിവസം സിറിഞ്ചില്‍ നിറച്ച് വെച്ച സംഭവത്തില്‍ വ്യാപകമായ പ്രതിഷേധം. സംവത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് കൗണ്‍സിലര്‍മാരുടെയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും നേത്രത്വത്തില്‍ നഴ്സിങ് സൂപ്രണ്ടിന്റെ റൂമിനു മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി.
പ്രതിഷേധ ധര്‍ണ്ണ മുനിസിപ്പല്‍ പ്രതിപക്ഷ നേതാവ് കെ.എ.അബ്ദുല്‍ സലാം ഉദ്ഘാടനം ചെയ്തു.മുനിസിപ്പല്‍ കൗണ്‍സിലര്‍ അംഗങ്ങള്‍ ജിനുമടേയ്ക്കല്, സി.എം ഷുക്കൂര്‍, ജെയ്സണ്‍ തോട്ടത്തില്‍, സന്തോഷ് കുമാര്‍, ജയകൃഷ്ണന് നായര്‍, പ്രമീള ഗിരീഷ്കുമാര്‍, ഷാലിന ബഷീര്‍, സുമിഷാ നൗഷാദ്, ഷൈലാഅബ്ദുല്ല എന്നിവര്‍ സംസാരിച്ചു.
നഴ്സിന്റെ നടപടിക്കെതിരെ പ്രതിഷേധം വ്യപകമായിട്ടുണ്ട് . യാതൊരു സുരക്ഷയും ഇല്ലാതെയാണ് മരുന്നുകള്‍ തുറസ്സായ സ്ഥലത്ത് സൂക്ഷിക്കുന്നത് . അണുബാധയുണ്ടായാല്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമായേക്കാം.
കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. കുത്തിവയ്പ്പ് മരുന്നുകള്‍ തലേ ദിവസം സിറിഞ്ചില്‍ നിറച്ച് വെച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്.
കുട്ടികളുടെ വാര്‍ഡുകളില്‍ നടക്കുന്ന ജാഗ്രത കുറവ് അംഗീകരിക്കാനാവില്ലെന്നും ഇതിന് മുന്‍പും ഇത്തരം സംഭവങ്ങള്‍ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി മുഹമ്മദ് റഫീക്ക് ആവശ്യപ്പെട്ടു.
യൂത്ത് കോണ്‍ഗ്രസ്റ്റ് മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ചെറുകപ്പിള്ളി, കോണ്‍ഗ്രസ്സ് ബ്രോക്ക് ഭാരവാഹികള്‍ അഷ്റഫ് പുല്ലന് , റിഷാദ് തോപ്പികുടി, അമല്‍, സാദിക്ക് അലി ,മജീദ്,എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."