HOME
DETAILS
MAL
മഹാത്മാ ഗാന്ധി വധം: പുനരന്വേഷണ ഹരജി സുപ്രിം കോടതി തള്ളി
backup
March 28 2018 | 05:03 AM
ന്യൂഡല്‍ഹി: മഹാത്മാ ഗാന്ധി വധക്കേസ് പുനരന്വേഷിക്കണമെന്ന ഹരജി സുപ്രിം കോടതി തള്ളി. സംഘ് പരിവാര്‍ സംഘടനയായ അഭിനവ് ഭാരതിന്റെ സഹസ്ഥാപകന്‍ പങ്കജ് ഫട്നിസ് നല്കിയ ഹരജിയാണ് തള്ളിയത്.
നാലാമത്തെ ബുള്ളറ്റ് കൊണ്ടാണ് ഗാന്ധിജി കൊല്ലപ്പെട്ടതെന്നും ഗാന്ധി വധത്തില്‍ വിദേശ ഇടപെടല്‍ ഉണ്ടെന്നും വാദിച്ചായിരുന്നു പങ്കജ് ഹരജി സമര്‍പ്പിച്ചത്.
ഇതേത്തുടര്‍ന്ന് ജനുവരിയില്‍ മുതിര്‍ന്ന അഭിഭാഷകന് അമരേന്ദ്ര ശരണിനെ കേസില്‍ അമിക്കസ് ക്യൂറിയായി നിയമിച്ചു. കേസില്‍ ഇനിയൊരു അന്വേഷണം ആവശ്യമില്ലെന്ന് അമിക്കസ് ക്യൂറി അറിയിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."